കാസര്‍കോഡ്: ജില്ലയില്‍ ഇന്ന് 18 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 11 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. മൂന്നുപേര്‍ ഇതര സംസ്ഥാനത്ത് നിന്ന് വന്നവരും നാലുപേര്‍ വിദേശത്ത് നിന്ന് വന്നവരുമാണെന്ന് ഡിഎംഒ ഡോ. എ വി രാംദാസ് അറിയിച്ചു. മംഗല്പാടി പഞ്ചായത്തിലെ 30 വയസുകാരി, 46, 30, 36 വയസ്സുള്ള പുരുഷന്മാര്, 14, മൂന്ന്, 40 ദിവസം പ്രായമുള്ള കുട്ടികള്‍, മഞ്ചേശ്വരം പഞ്ചായത്തിലെ 42 വയസുകാരന്, മധുര് പഞ്ചായത്തിലെ 21 കാരന്, ചെമ്മനാട് പഞ്ചായത്തിലെ 46 കാരി, പനത്തടി പഞ്ചായത്തിലെ 65 കാരന് എന്നിവര്‍ക്കാണ് സമ്പര്‍ക്കം വഴി രോഗമുണ്ടായത്. കുമ്പള പഞ്ചായത്തിലെ 26, 55 വയസ്സുളള പുരുഷന്‍ന്മാര്‍(ഇരുവരും മംഗലാപുരത്തു നിന്നു ഒരുമിച്ച് കാറില്‍ വന്നവര്‍), കള്ളാര്‍ പഞ്ചായത്തിലെ 27 കാരന്(ബംഗളൂരുവില്‍ നിന്നു കാറില്‍ വന്നു) എന്നിവരാണ് ഇതര സംസ്ഥാനത്തു നിന്നെത്തിയവര്‍.
ജൂണ്‍ 27ന് ഷാര്‍ജയില്‍ നിന്ന് വന്ന ചെങ്കള പഞ്ചായത്തിലെ 30 കാരി, ജൂണ്‍ 22 ന് അജ്മാനില്‍ നിന്നെത്തിയ പളളിക്കര പഞ്ചായത്തിലെ 20 കാരന് , ജൂണ്‍ 26ന് ദുബയില്‍ നിന്ന് വന്ന അജാനൂര്‍ പഞ്ചായത്തിലെ 27 കാരന്, ജൂണ്‍ 10ന് കുവൈത്തില്‍ നിന്ന് വന്ന മംഗല്പാടി പഞ്ചായത്തിലെ 32 കാരന് എന്നിവരാണ് വിദേശത്തു നിന്നെത്തിയവര്‍. വീടുകളില്‍ 5432 പേരും സ്ഥാപനങ്ങളില്‍ നീരിക്ഷണത്തില്‍ 814 പേരുമുള്‍പ്പെടെ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 6246 പേരാണ്. പുതിയതായി 391 പേരെ നീരിക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വേ അടക്കം 523 പേരുടെ സാംപിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 1568 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 441 പേര് നിരീക്ഷണകാലയളവ് പൂര്‍ത്തീകരിച്ചു.
ജില്ലയില്‍ 23 പേര്‍ക്കാണ് കൊവിഡ് നെഗറ്റീവായത്. കാസര്‍കോട് മെഡിക്കല്‍ കോളജില്‍ നിന്ന് രോഗമുക്തി നേടിയവര്‍: ജൂണ്‍ 30ന് പോസിറ്റീവായ ബദിയഡുക്ക പഞ്ചായത്തിലെ 40 കാരന്, ജൂലൈ നാലിന് പോസിറ്റീവായ മംഗല്പാടി പഞ്ചായത്തിലെ 40കാരന്, ജൂലൈ അഞ്ചിന് പോസിറ്റീവായ മധുര് പഞ്ചായത്തിലെ 40 കാരന്(ഇല്ലാവരും ഇതര സംസ്ഥാനം), ജൂലൈ നാലിന് പോസിറ്റീവായ മീഞ്ച പഞ്ചായത്തിലെ 26കാരന്, ജൂലൈ നാലിന് പോസിറ്റീവായ കുമ്പള പഞ്ചായത്തിലെ 34 കാരന്, ജൂലൈ അഞ്ചിന് പോസിറ്റീവായ പള്ളിക്കര പഞ്ചായത്തിലെ 64 കാരന്, മംഗല്പാടി പഞ്ചായത്തിലെ 23, 43 വയസ്സുള്ള പുരുഷന്മാര്, കുമ്പള പഞ്ചായത്തിലെ 33 കാരന്(വിദേശത്ത് നിന്നെത്തിയവര്‍), സമ്പര്‍ക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ച കുമ്പള പഞ്ചായത്തിലെ 24 കാരന്, ജൂലൈ ഒന്നിന് പോസിറ്റീവായ മഞ്ചേശ്വരം പഞ്ചായത്തിലെ 27 കാരന്(വിദേശം). ഉദയഗിരി സി എഫ് എല്‍ ടി സിയില്‍ നിന്ന് രോഗമുക്തി നേടിയവര്‍:
ജൂലൈ 3ന് പോസിറ്റീവായ പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ 27 കാരന്,(വിദേശം), സമ്പര്‍ക്കത്തിലൂടെ ജൂലൈ 5ന് പോസിറ്റീവായ മഞ്ചേശ്വരം പഞ്ചായത്തിലെ 47, 21 വയസ്സുള്ള സ്ത്രീകള്‍, വേര്‍ക്കാടി പഞ്ചായത്തിലെ 21 കാരി, പൈവളിഗെ പഞ്ചായത്തിലെ 26 കാരി, മെഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തിലെ 47, 34 വയസുള്ള പുരുഷന്മാര് (ഇതരസംസ്ഥാനം), എന്മകജെ പഞ്ചായത്തിലെ 36കാരി(ഇതരസംസ്ഥാനം)
പടന്നക്കാട് കൊവിഡ് ചികില്‍സാ കേന്ദ്രത്തില്‍ നിന്ന് രോഗമുക്തി നേടിയവര്‍: ജൂലൈ 7ന് പോസിറ്റീവായ മംഗല്പാടി പഞ്ചായത്തിലെ 27 കാരന്(വിദേശം), മധൂര്‍ പഞ്ചായത്തിലെ 50 കാരന്, ദേലംപാടി പഞ്ചായത്തിലെ 28 കാരന്, പനത്തടി പഞ്ചായത്തിലെ 30 കാരന്(എല്ലാവരും വിദേശം)
അഞ്ചരക്കണ്ടി കോവിഡ് കെയര്‍ സെന്ററില്‍ നിന്ന് രോഗമുക്തി നേടിയ ആള്: ജൂലൈ 5 ന് പോസിറ്റീവായ ചെങ്കള പഞ്ചായത്തിലെ 35 കാരന്(വിദേശം).
Covid: 18 more cases in Kasargod; 11 through contact