കാസര്‍കോട്: ജില്ലയിലെ കൊവിഡ്-19 ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇന്ന് 24 ശതമാനം. ചൊവ്വാഴ്ച 25.5 ശതമാനമായിരുന്നു. ചൊവ്വാഴ്ച 3546 പേരെ പരിശോധിച്ചതില്‍ 906 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ചൊവ്വാഴ്ച നാല് പഞ്ചായത്തുകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 50ന് മുകളിലാണ്. അതായത്, പരിശോധിക്കുന്നവരില്‍ പകുതിയിലേറെ പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. മീഞ്ച 66.7, വെസ്റ്റ് എളേരി 64.4, പൈവളികെ 55.6, മൊഗ്രാല്‍പുത്തൂര്‍ 51.7 എന്നിങ്ങനെയാണ് നിരക്ക്.
ചൊവ്വാഴ്ച ആകെയുള്ള 41 തദ്ദേശ സ്ഥാപനങ്ങളില്‍ 29 ഇടത്തും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20ന് മുകളിലാണ്. പിലിക്കോട് 48.3, മടിക്കൈ 43.8, ഈസ്റ്റ് എളേരി 43.6, കിനാനൂര്‍-കരിന്തളം 38.9, ദേലമ്പാടി 37.9, പള്ളിക്കര 37.6, മഞ്ചേശ്വരം 35.3, കയ്യൂര്‍-ചീമേനി 35.1, നീലേശ്വരം 33.5, മംഗല്‍പാടി 33.3, കാഞ്ഞങ്ങാട് 30.8, കോടോം-ബേളൂര്‍ 28.1, അജാനൂര്‍ 28, ബെള്ളൂര്‍ 25, ചെങ്കള 24.4, ബേഡഡുക്ക 24.3, പടന്ന 23.9, ചെമ്മനാട് 23.7, കുമ്പള 23.7, പുല്ലൂര്‍-പെരിയ 23.1, കുറ്റിക്കോല്‍ 22.6, ചെറുവത്തൂര്‍ 22.6, പുത്തിഗെ 22.2, ബളാല്‍ 21.6, കള്ളാര്‍ 20.5 എന്നിങ്ങനെയാണ് ചൊവ്വാഴ്ചത്തെ ഉയര്‍ന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
കഴിഞ്ഞ തിങ്കളാഴ്ച ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 31.9 ആയിരുന്നു. 3402 പേരെ പരിശോധിച്ചതില്‍ 1086 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തദ്ദേശ സ്ഥാപനം തിരിച്ചുള്ള നിരക്ക്: അജാനൂര്‍ 41.3, ബദിയഡുക്ക 45.5, ബളാല്‍ 26.9, ബേഡഡുക്ക 46.9, ബെള്ളൂര്‍ 45.5, ചെമ്മനാട് 34.9, ചെങ്കള 39.5, ചെറുവത്തൂര്‍ 40.7, ദേലമ്പാടി 9.1, ഈസ്റ്റ് എളേരി 19.4, എന്‍മകജെ 0, കള്ളാര്‍ 32, കാഞ്ഞങ്ങാട് 55.3, കാറഡുക്ക 16.1, കാസര്‍കോട് 20.5, കയ്യൂര്‍-ചീമേനി 22.4, കിനാനൂര്‍-കരിന്തളം 23.1, കോടോം-ബേളൂര്‍ 29.6, കുംബഡാജെ 0, കുമ്പള 27.9, കുറ്റിക്കോല്‍ 55.2, മധൂര്‍ 61.2, മടിക്കൈ 24.4, മംഗല്‍പാടി 47.6, മഞ്ചേശ്വരം 34.8, മൊഗ്രാല്‍പുത്തൂര്‍ 73.1, മുളിയാര്‍ 9.4, നീലേശ്വരം 30.7, പടന്ന 37.8, പൈവളികെ 33.3, പള്ളിക്കര 30.6, പനത്തടി 3.3, പിലിക്കോട് 40.6, പുല്ലൂര്‍-പെരിയ 38.1, തൃക്കരിപ്പൂര്‍ 28, ഉദുമ 27.2, വലിയപറമ്പ 41.7, വോര്‍ക്കാടി 0, വെസ്റ്റ് എളേരി 5.5.
ഏപ്രില്‍ 25ന് 15.4 ആയിരുന്നു ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 4992 പേരെ പരിശോധിച്ചതില്‍ 771 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഏപ്രില്‍ 24ന് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.3 ആയിരുന്നു. 4967 പേരെ പരിശോധിച്ചതില്‍ 908 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.
Covid TPR in Kasargod district