കാസര്‍കോട് ഇന്ന് 443 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 16.7 ശതമാനം
കാസര്‍കോട്: ജില്ലയില്‍ ഇന്ന് 443 പേര്‍ കൂടി കൊവിഡ് 19 പോസിറ്റീവായി. ചികില്‍സയിലുണ്ടായിരുന്ന 418 പേര്‍ക്ക് കൊവിഡ് നെഗറ്റീവായി. നിലവില്‍ 3855 പേരാണ് ചികില്‍സയിലുള്ളത്. ജില്ലയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 174 ആയി ഉയര്‍ന്നു. വീടുകളില്‍ 20402 പേരും സ്ഥാപനങ്ങളില്‍ 841 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 21243 പേരാണ്. പുതിയതായി 1398 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വേ അടക്കം പുതിയതായി 3167 സാംപിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു(ആര്‍ടിപിസിആര്‍-2169, ആന്റിജന്‍-990). 1400 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 1511 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. പുതിയതായി ആശുപത്രികളിലും മറ്റു കൊവിഡ് കെയര്‍ സെന്ററുകളിലുമായി 532 പേര്‍ നിരീക്ഷണത്തില്‍ പ്രവേശിച്ചു. ആശുപത്രികളില്‍ നിന്നും കൊവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 418 പേരെ ഡിസ്ചാര്‍ജ് ചെയ്തു. 76134 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 71684 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. ജില്ലയിലെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 16.7 ശതമാനമാണ്.
covid updastes in Kasargod didtrict