കാസര്‍കോട്: ജില്ലയില്‍ ഇന്ന് 560 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ചികില്‍സയിലുണ്ടായിരുന്ന 545 പേര് രോഗമുക്തരായി. നിലവില്‍ 5827 പേരാണ് കൊവിഡ് ചികില്‍സയിലുള്ളത്. ജില്ലയില്‍ വീടുകളില്‍ 23675 പേരും സ്ഥാപനങ്ങളില്‍ 1005 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 24680 പേരാണ്. പുതിയതായി 974 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വേ അടക്കം പുതിയതായി 2556 സാംപിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു(ആര്‍ടിപിസിആര്‍ 1396, ആന്റിജന്‍ 1151, ട്രൂനാറ്റ് 9). 550 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 1670 പേര് നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. പുതിയതായി ആശുപത്രികളിലും മറ്റു കൊവിഡ് കെയര്‍ സെന്ററുകളിലുമായി 455 പേര് നിരീക്ഷണത്തില്‍ പ്രവേശിക്കപ്പെട്ടു. ആശുപത്രികളില്‍ നിന്നു കൊവിഡ് കെയര്‍ സെന്ററുകളില്‍ നിന്നു 545 പേരെ ഡിസ്ചാര്‍ജ് ചെയ്തു. 73154 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 66779 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 19.5 ശതമാനം.
Covid update in Kasargod