കാസര്‍കോട് ജില്ലയില്‍ 392 പേര്‍ക്ക് കൂടി കൊവിഡ്; 391 പേര്‍ക്ക് രോഗമുക്തി

Update: 2021-06-04 12:56 GMT

കാസര്‍കോട്: ജില്ലയില്‍ 392 പേര്‍ കൂടി കൊവിഡ് 19 പോസിറ്റീവായി. ചികില്‍സയിലുണ്ടായിരുന്ന 391 പേര്‍ക്ക് കൊവിഡ് നെഗറ്റീവായി. നിലവില്‍ 5828 പേരാണ് ചികില്‍സയിലുള്ളത്. ജില്ലയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 157 ആയി ഉയര്‍ന്നു. വീടുകളില്‍ 22809 പേരും സ്ഥാപനങ്ങളില്‍ 1016 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 24680 പേരാണ്. പുതിയതായി 1079 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വേ അടക്കം പുതിയതായി 2866 സാംപിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു(ആര്‍ടിപിസിആര്‍-1782, ആന്റിജന്‍ 1069, ട്രൂനാറ്റ് 15). 970 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 1934 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. പുതിയതായി ആശുപത്രികളിലും മറ്റു കൊവിഡ് കെയര്‍ സെന്ററുകളിലുമായി 567 പേര്‍ നിരീക്ഷണത്തിലുണ്ട്. ആശുപത്രികളില്‍ നിന്നും കൊവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 402 പേരെ ഡിസ്ചാര്‍ജ് ചെയ്തു. 73546 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 67170 പേര്‍ക്ക് നെഗറ്റീവായി. ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 19.5 ശതമാനമാണ്.

covid updates in Kasargod district


Tags:    

Similar News