കാസര്‍കോട്: ജില്ലയില്‍ ഇന്ന് 499 പേര്‍ കൂടി കൊവിഡ് 19 പോസിറ്റീവായി. ചികില്‍സയിലുണ്ടായിരുന്ന 543 പേര്‍ക്ക് കൊവിഡ് നെഗറ്റീവായി. നിലവില്‍ 3801 പേരാണ് ചികില്‍സയിലുള്ളത്. ജില്ലയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 175 ആയി ഉയര്‍ന്നു. വീടുകളില്‍ 20268 പേരും സ്ഥാപനങ്ങളില്‍ 858 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 21126 പേരാണ്. പുതിയതായി 1128 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വേ അടക്കം പുതിയതായി 2657 സാംപിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു(ആര്‍ ടി പി സി ആര്‍ 1437, ആന്റിജന്‍ 1201, ട്രൂനാറ്റ് 19). 1275 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 1245 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. പുതിയതായി ആശുപത്രികളിലും മറ്റു കൊവിഡ് കെയര്‍ സെന്ററുകളിലുമായി 444 പേരെ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കൊവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 543 പേരെ ഡിസ്ചാര്‍ജ് ചെയ്തു. 76633 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 72227 പേര്‍ക്ക് ഇതുവരെ നെഗറ്റീവായി. ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 15.3 ശതമാനമാണ്.
Covid updates in Kasargod district