കാസര്‍കോട് ജില്ലയില്‍ 681 പേര്‍ക്ക് കൂടി കൊവിഡ്; ആകെ മരണസംഖ്യ 342 ആയി

Update: 2021-07-30 15:00 GMT

കാസര്‍കോട്: ജില്ലയില്‍ 681 പേര്‍ കൂടി ഇന്ന് കൊവിഡ് 19 പോസിറ്റീവായി. ചികില്‍സയിലുണ്ടായിരുന്ന 660 പേര്‍ക്ക് കൊവിഡ് നെഗറ്റീവായി. നിലവില്‍ 7017 പേരാണ് ചികില്‍സയിലുള്ളത്. ജില്ലയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 342 ആയി ഉയര്‍ന്നു. വീടുകളില്‍ 26794 പേരും സ്ഥാപനങ്ങളില്‍ 1321 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 28115 പേരാണ്. പുതിയതായി 2073 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വേ അടക്കം പുതിയതായി 8388 സാംപിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു(ആര്‍ടിപിസിആര്‍ 4881, ആന്റിജന്‍ 3488, ട്രൂനാറ്റ് 19). 2650 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 1883 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. പുതിയതായി ആശുപത്രികളിലും മറ്റു കൊവിഡ് കെയര്‍ സെന്ററുകളിലുമായി 923 പേര്‍ നിരീക്ഷണത്തില്‍ പ്രവേശിക്കപ്പെട്ടു. ആശുപത്രികളില്‍ നിന്നു കൊവിഡ് കെയര്‍ സെന്ററുകളില്‍ നിന്നു 660 പേരെ ഡിസ്ചാര്‍ജ് ചെയ്തു. 106639 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 98758 പേര്‍ക്ക് ഇതുവരെ കൊവിഡ് നെഗറ്റീവായി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്: 9.2 ശതമാനം.

Covid updates Kasargod

Tags:    

Similar News