കൊടക്കാട്: പ്രശസ്ത നാടകകൃത്തും കഥാകൃത്തും, നടനുമായ ചന്ദ്രന്‍ പൊള്ളപ്പൊയില്‍ (53) അന്തരിച്ചു. നിരവധി പത്ര സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കഥാരചനയ്ക്ക് തുളുനാട് പുരസ്‌ക്കാരം തുടങ്ങിയ നിരവധി പുരസ്‌ക്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. പി.വി. നാരായണന്റേയും എം തമ്പായിയുടേയും മകനാണ്. ഭാര്യ പി പി ലളിത (പുതുക്കൈ, നീലേശ്വരം), മകള്‍ പി പി കീര്‍ത്തന (ഒന്നാംവര്‍ഷ ബി.സി.എ. വിദ്യാര്‍ത്ഥിനി), സഹോദരങ്ങള്‍ എം നാരായണന്‍ (കെ.എസ്.ആര്‍.ടി.സി.), കേശവന്‍, ലോഹിദാക്ഷന്‍, മല്ലിക. തേജസ് ഡസ്‌കില്‍ ഡിറ്റിപിയില്‍ ജോലി ചെയ്തിരുന്നു. തേജസില്‍ പാലക്കാടും കോഴിക്കോടും ജോലി ചെയ്തിട്ടുണ്ട്. സിനിമ ലോകം പ്രിയപ്പെട്ടതായിരുന്നു. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന പടത്തില്‍ ശ്രദ്ധേയമായ വേഷം ചെയ്തു.