പെരിയ ഇരട്ടക്കൊല കേസ്: കൃപേഷിന്റേയും ശരത് ലാലിന്റേയും വീട്ടില്‍ വികാരനിര്‍ഭരമായ രംഗങ്ങള്‍

Update: 2025-01-03 09:14 GMT

കാസര്‍കോട്: ശിക്ഷാപ്രഖ്യാപനത്തിന് പിന്നാലെ കല്ല്യോട്ടെ കൃപേഷിന്റേയും ശരത് ലാലിന്റേയും വീട്ടില്‍ വികാരനിര്‍ഭരമായ രംഗങ്ങള്‍. തങ്ങളുടെ മക്കളെ ഇല്ലാതാക്കിയവരെ ശിക്ഷിച്ചതില്‍ തൃപ്തിയുണ്ടെന്നും വധശിക്ഷയാണ് പ്രതീക്ഷിച്ചിരുന്നതെന്നും അവര്‍ പറഞ്ഞു.

ഞങ്ങളുടെ മക്കളെ ഇല്ലാതാക്കിയവര്‍ക്ക് ശിക്ഷ കിട്ടാന്‍ ഞങ്ങള്‍ ആറ് വര്‍ഷമായി കാത്തിരിക്കുകയായിരുന്നു' എന്ന് കൃപേഷിന്റെ അമ്മ ബാലാമണിയും ഞങ്ങളെ ആങ്ങളമാര്‍ക്ക് നീതിലഭിച്ചു ആറ് വര്‍ഷത്തെ പോരാട്ടത്തിന്റെ ഫലമാണ് ഇന്നുണ്ടായത്. വെറുതേ വിട്ടവര്‍ക്കും ശിക്ഷ കിട്ടണമെന്നാണ് ആഗ്രഹം' എന്ന് കൃപേഷിന്റെ സഹോദരി കൃപയും പറഞ്ഞു. ഇരട്ടജീവപര്യന്തം ശിക്ഷയില്‍ അപ്പീല്‍ പോകുമെന്നും കൃപേഷിന്റെ മറ്റൊരു സഹോദരി കൃഷ്ണപ്രിയ കൂട്ടിച്ചേര്‍ത്തു.

കേസില്‍ വധശിക്ഷ കിട്ടുമെന്നാണ് പ്രതീക്ഷിച്ചതെന്നും, ഇനി വക്കീലുമായി ചേര്‍ന്നതിനു ശേഷം കാര്യങ്ങള്‍ തീരുമാനിക്കുമെന്നും കേസില്‍ അപ്പീല്‍ പോകുന്നത് ആലോചിക്കുന്നുണ്ടെന്നും കൃപേഷിന്റെ പിതാവ് പറഞ്ഞു.

Tags:    

Similar News