കാറില്‍ കടത്തുകയായിരുന്ന 196 ഗ്രാം എംഡിഎംഎയുമായി നാലു യുവാക്കള്‍ പിടിയില്‍
എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജോയ് ജോസഫും സംഘവും സൈബര്‍ സെല്ലിന്റെ സഹായത്തോടെ കാസറഗോഡ് ആദൂര്‍ വില്ലേജില്‍ കുണ്ടാര്‍ വിവേകാനന്ദ നഗറില്‍ വച്ചാണ് KL 14 N 8605 മാരുതി റിറ്റ്‌സ് കാറില്‍ കടത്തുയായിരുന്ന എംഡിഎംഎയുമായി സമീര്‍ ബി, ഷെയ്ക് അബ്ദുള്‍ നൗഷാദ്, കാസായ് സിദ്ദിഖ് എന്ന അബൂബക്കര്‍ സിദ്ദിഖ്, പി എ ഷാഫി എന്നിവരെ അറസ്റ്റ്‌ചെയ്തത്.
കാസറകോട്: മാരുതി റിറ്റ്‌സ് കാറില്‍ കടത്തുകയായിരുന്ന 196 ഗ്രാം എംഡിഎംഎയുമായി നാലു യുവാക്കളെ കാസറകോട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റി ആന്റി നാര്‍ക്കോട്ടിക്ക് സ്‌പെഷ്യല്‍ സ്‌ക്വാഡ് പിടികൂടി.
എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജോയ് ജോസഫും സംഘവും സൈബര്‍ സെല്ലിന്റെ സഹായത്തോടെ കാസറഗോഡ് ആദൂര്‍ വില്ലേജില്‍ കുണ്ടാര്‍ വിവേകാനന്ദ നഗറില്‍ വച്ചാണ് KL 14 N 8605 മാരുതി റിറ്റ്‌സ് കാറില്‍ കടത്തുയായിരുന്ന എംഡിഎംഎയുമായി സമീര്‍ ബി, ഷെയ്ക് അബ്ദുള്‍ നൗഷാദ്, കാസായ് സിദ്ദിഖ് എന്ന അബൂബക്കര്‍ സിദ്ദിഖ്, പി എ ഷാഫി എന്നിവരെ അറസ്റ്റ്‌ചെയ്തത്.
സംഘത്തില്‍ പ്രിവന്റീവ് ഓഫിസര്‍മാരായ സി കെ അഷ്‌റഫ്, എന്‍ വി ദിവാകരന്‍, എം വി സുധീന്ദ്രന്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ സി അജീഷ്, കെ ആര്‍ പ്രജിത്ത്, പി മനോജ്, എല്‍ മോഹനകുമാര്‍, പി എസ് പ്രിഷി, എക്‌സൈസ് ഡ്രൈവര്‍ പി വി ദിജിത്ത് എന്നിവര്‍ ഉണ്ടായിരുന്നു.