കാസര്‍കോഡ്: ജില്ലയില്‍ 71 പേര്‍ക്ക് കൂടി കൊവിഡ് 19 പോസിറ്റീവായി. ചികില്‍സയിലുണ്ടായിരുന്ന 50 പേര്‍ക്ക് കൊവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ (ഹെല്‍ത്ത്) ഡോ. എ വി രാംദാസ് പറഞ്ഞു. വീടുകളില്‍ 6254 പേരും സ്ഥാപനങ്ങളില്‍ 374 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 6628 പേരാണ്. പുതിയതായി 639 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വേ അടക്കം പുതിയതായി 1827 സാംപിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 700 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 373 പേര് നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 125 പേരെ ആശുപത്രികളിലും കൊവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കൊവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 50 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
28415 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 26960 പേര്‍ക്ക് ഇതുവരെ കൊവിഡ് നെഗറ്റീവായി. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം ആയി.
ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍:
ബംഗളൂര് 1
ചെമ്മനാട് 2
ചെങ്കള 2
ചെറുവത്തൂര്‍ 4
ഈസ്റ്റ് എളേരി 2
കള്ളാര്‍ 1
കാഞ്ഞങ്ങാട് 7
കാസര്‍കോട് 2
കയ്യൂര്‍ ചീമേനി 1
കിനാനൂര്‍ കരിന്തളം 2
കോടോം ബേളൂര്‍ 5
കുമ്പള 1
കുറ്റിക്കോല്‍ 2
മംഗല്പാടി 4
മംഞ്ചേശ്വരം 2
മൊഗ്രാല്‍ പുത്തൂര്‍ 2
നീലേശ്വരം 6
പടന്ന 2
പള്ളിക്കര 1
പിലിക്കോട് 1
പുല്ലൂര്‍ പെരിയ 11
തെക്കെക്കര 1
തൃക്കരിപ്പൂര്‍ 7
വെസ്റ്റ് എളേരി 2
ജില്ലയില്‍ രോഗം ഭേദമിയവര് :
ബേഡഡുക്ക 1
കളളാര്‍ 27
കാസര്‍കോട് 2
കുമ്പള 2
മടിക്കൈ 2
മുളിയാര്‍ 1
നീലേശ്വരം 1
പിലിക്കോട് 1
തൃക്കരിപ്പൂര്‍ 4
ഉദുമ 9