കാസര്‍കോട് ജില്ലയില്‍ 416 പേര്‍ക്ക് കൂടി കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.3
കാസര്‍കോട്: ജില്ലയില്‍ 416 പേര്‍ കൂടി കൊവിഡ് 19 പോസിറ്റീവായി. ചികില്‍സയിലുണ്ടായിരുന്ന 580 പേര്‍ക്ക് കൊവിഡ് നെഗറ്റീവായി. നിലവില്‍ 3549 പേരാണ് ചികില്‍സയിലുള്ളത്. ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 10.3 ശതമാനമാണ്. ജില്ലയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 191 ആയി ഉയര്‍ന്നു. വീടുകളില്‍ 20367 പേരും സ്ഥാപനങ്ങളില്‍ 712 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 21079 പേരാണ്. പുതിയതായി 843 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വേ അടക്കം പുതിയതായി 3423 സാംപിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു(ആര്‍ടിപിസിആര്‍ 2346, ആന്റിജന്‍ 1077, ട്രൂനാറ്റ് 26). 1250 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 532 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. പുതിയതായി ആശുപത്രികളിലും മറ്റു കൊവിഡ് കെയര്‍ സെന്ററുകളിലുമായി 432 പേര്‍ നിരീക്ഷണത്തില്‍ പ്രവേശിക്കപ്പെട്ടു. ആശുപത്രികളില്‍ നിന്നും കൊവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 580 പേരെ ഡിസ്ചാര്‍ജ് ചെയ്തു. 79000 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 74815 പേര്‍ക്ക് ഇതുവരെ കൊവിഡ് നെഗറ്റീവായി.
Kasargod covid updates