കാസര്‍കോട് പൈവളിക സ്വദേശിയായ ഡോക്ടര്‍ മക്കയില്‍ മരിച്ചു

Update: 2021-03-21 01:53 GMT

മക്ക: കാസര്‍കോട് പൈവളിക സ്വദേശിയായ ഡോക്ടര്‍ കാദര്‍ കാസിം (എ കെ കാസിം-49) മക്കയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. മൊബൈലില്‍ വിളിച്ചു മറുപടി ലഭിക്കാതായതോടെ താമസിക്കുന്ന മുറിയില്‍ അന്വേഷിച്ചെത്തിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത്. മക്ക ഏഷ്യന്‍ പോളിക്ലിനിക്ക് മാനേജറായും ഡോക്ടറായും ആറ് വര്‍ഷത്തോളമായി സേവനം അനുഷ്ഠിച്ചുവരികയായിരുന്നു. ദീര്‍ഘകാലം ഉപ്പള കൈകമ്പയിലും മംഗളൂരു ഒമേഗ ആശുപത്രിയിലും സേവനം അനുഷ്ഠിച്ചിരുന്നു.

    സാമൂഹിക സേവന രംഗത്ത് സജീവമായിരുന്നു. മംഗളൂരു യൂനിവേഴ്‌സിറ്റി സെനറ്റ് അംഗമായി പ്രവര്‍ത്തിച്ചിരുന്നു. മംഗളൂരുവിലാണ് കുടുംബ സമേതം താമസം. പിതാവ്: ഹമീദലി കമ്പാര്‍(മുഗുളി ഹമീദ്), മാതാവ്: സുലൈഖ, ഭാര്യ: ജസീല, മക്കള്‍: കാമില്‍ കാസിം, ഷാമില്‍ കാസിം (എംബിബിഎസ് വിദ്യാര്‍ഥികള്‍), സഹോദരങ്ങള്‍: റസിയ ഹനീഫ ഉപ്പള, ഷമീമ അബ്ദുല്ല കയ്യാര്‍.

Kasargod native doctor died in Makkah

Tags:    

Similar News