അനര്‍ഹമായി റേഷന്‍ കൈപ്പറ്റുന്നവര്‍ക്കെതിരേ കര്‍ശന നടപടി
അര്‍ഹരായ മുഴുവന്‍ പേര്‍ക്കും റേഷന്‍ ഭക്ഷ്യധാന്യങ്ങള്‍ ഉറപ്പാക്കുന്നത് വരെ അനര്‍ഹരായവരെ കണ്ടെത്താനാണ് തീരുമാനം.
കാസര്‍ഗോട്: അന്ത്യോദയ അന്നയോജന, മുന്‍ഗണന(പിങ്ക്) (മഞ്ഞ) കാര്‍ഡുകളില്‍ അനര്‍ഹമായി റേഷന്‍ വിഹിതം കൈപ്പറ്റുന്നവരില്‍ നിന്നും കാര്‍ഡുകള്‍ പിടിച്ചെടുത്ത് ഇതുവരെ വാങ്ങിയ ഭക്ഷ്യധാന്യങ്ങളുടെ കമ്പോളവില ഈടാക്കി പ്രോസിക്യൂഷന്‍ നടപടികള്‍ ആരംഭിച്ച് ജില്ലാ സിവില്‍ സപ്ലൈസ് വകുപ്പ്. ജില്ലയില്‍ പട്ടിണിപ്പാവങ്ങള്‍ക്ക് ലഭിക്കേണ്ട റേഷന്‍ അരി,ഗോതമ്പ്,പഞ്ചസാര എന്നിവ ചിലര്‍ അനര്‍ഹരായി കൈപ്പറ്റുന്നുണ്ടെന്ന് പരാതികള്‍ വകുപ്പിന് ദിനംപ്രതി ലഭിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് നടപടി. അര്‍ഹരായ മുഴുവന്‍ പേര്‍ക്കും റേഷന്‍ ഭക്ഷ്യധാന്യങ്ങള്‍ ഉറപ്പാക്കുന്നത് വരെ അനര്‍ഹരായവരെ കണ്ടെത്താനാണ് തീരുമാനം. അനര്‍ഹമായി കൈവശം വെച്ചിരിക്കുന്ന മുഴുവന്‍ മഞ്ഞ, പിങ്ക് കാര്‍ഡ് ഉടമകളും ജൂലായ് 18 നകം ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫിസുകളില്‍ ചെന്ന് പൊതുവിഭാഗത്തിലേക്ക് മാറ്റി വാങ്ങി നിയമനടപടികളില്‍ നിന്നും ഒഴിവാക്കേണ്ടതാണ്. അല്ലാത്തപക്ഷം താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍, റേഷനിങ് ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവരടങ്ങിയ സ്‌ക്വാഡ് വീടുകളില്‍ നേരിട്ട് ചെന്ന് കാര്‍ഡ് പിടിച്ചെടുക്കുന്നതും നിയമനടപടികള്‍ സ്വീകരിക്കുന്നതുമാണെന്ന് ജില്ലാ സപ്ലൈ ഓഫിസര്‍ വി.കെ.ശശിധരന്‍ അറിയിച്ചു.