ചൈല്‍ഡ് പ്രൊട്ടക്ട് ടീം ജില്ലാ കണ്‍വന്‍ഷന്‍ നടത്തി
സ്‌കൂള്‍ കുട്ടികളുടെ പാഠപുസ്തകങ്ങളുടെ അമിതഭാരം കുറയ്ക്കാനുള്ള കോടതിയുടെ ഉത്തരവ് ഉടന്‍ നടപ്പാക്കണമെന്ന് ചൈല്‍ഡ് പ്രൊട്ടക്ട് ടീം (സിപിടി) കാസര്‍കോട് ജില്ലാ കണ്‍വന്‍ഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
കാസര്‍കോഡ്: സ്‌കൂള്‍ കുട്ടികളുടെ പാഠപുസ്തകങ്ങളുടെ അമിതഭാരം കുറയ്ക്കാനുള്ള കോടതിയുടെ ഉത്തരവ് ഉടന്‍ നടപ്പാക്കണമെന്ന് ചൈല്‍ഡ് പ്രൊട്ടക്ട് ടീം (സിപിടി) കാസര്‍കോട് ജില്ലാ കണ്‍വന്‍ഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കോടതി ഉത്തരവ് നടപ്പാക്കണമെന്നാവശ്യപ്പെട്ടു വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നല്‍കുമെന്ന് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത ചൈല്‍ഡ് പ്രൊട്ടക്ട്് ടീം സംസ്ഥാന പ്രസിഡന്റ് സി കെ നാസര്‍ കാഞ്ഞങ്ങാട് പറഞ്ഞു. കാസര്‍ഗോഡ് ജില്ലാ പ്രസിഡന്റ് മൊയ്ദീന്‍ പൂവടുക്ക അധ്യക്ഷത വഹിച്ചു. വാവടുക്കം പുഴയോരത്ത് കഴിഞ്ഞ വേനലവധിക്കാലത്ത് നീന്തല്‍ പരിശീലനം പൂര്‍ത്തിയാക്കിയ 35 കുട്ടികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണ ഉദ്ഘാടനവും സി കെ നാസര്‍ കാഞ്ഞങ്ങാട് നിര്‍വഹിച്ചു. സിപിടി സംസ്ഥാന ജനറല്‍ സെക്രട്ടറി സുനില്‍ മളിക്കാല്‍ 'സുരക്ഷിതബാല്യം നമ്മുടെ കടമ' എന്ന വിഷയത്തില്‍ ക്ലാസെടുത്തു. സംസ്ഥാന വൈസ് പ്രസിഡന്റ് ഉമര്‍പാടലടുക്ക സംഘടനയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. ജില്ലാ സെക്രട്ടറി ബദറുദ്ദീന്‍ പ്രവര്‍ത്തന റിപോര്‍ട്ട് അവതരിപ്പിച്ചു.
മുരളീധരന്‍ അരമങ്ങാനം, മറിയകുഞ്ഞി കൊളവയല്‍ മിഷാല്‍ റഹ്്മാന്‍, മനു മാത്യു ബന്തടുക്ക, റമീസ് തെക്കില്‍, അംസു മേന്‍ത്ത് എന്നിവര്‍ സംസാരിച്ചു. സംസ്ഥാന നേതാക്കളുടെ സാന്നിധ്യത്തില്‍ 22 അംഗ ജില്ലാ കമ്മിറ്റിയെയും തിരഞ്ഞെടുത്തു. പുതിയ ജില്ലാ ഭാരവാഹികള്‍: മൊയ്ദീന്‍ പൂവടുക്ക (പ്രസിഡന്റ്്), ജയപ്രസാദ് വാവടുക്കം (സെക്രട്ടറി), ബദറുദ്ദീന്‍ ചളിയങ്കോട് (ട്രഷറര്‍), പ്രദീപന്‍ കൊളത്തൂര്‍, മനുമാത്യൂ ബന്തടുക്ക, മറിയക്കുഞ്ഞി കൊളവയല്‍, അബ്ദുല്ല കുമ്പള (വൈസ് പ്രസിഡന്റുമാര്‍), നൗഫല്‍ കാഞ്ഞങ്ങാട്, മിഷാല്‍ റഹ്മാന്‍, ഹക്കിം ബേക്കല്‍, സമീര്‍ ഗാലക്‌സി (ജോ.സെക്രട്ടറിമാര്‍), പി ടി ഉഷാ ടീച്ചര്‍ (ജില്ലാ വനിതാ ചെയര്‍പേഴ്‌സന്‍), സുജാത ടീച്ചര്‍ (ജില്ലാ വനിതാ കണ്‍വീനര്‍), മുരളീധരന്‍ അരമങ്ങാനം (എക്‌സിക്യൂട്ടീവ് അംഗം). കൂടാതെ അഞ്ച് മണ്ഡലങ്ങളില്‍നിന്നും പുതുതായി തിരഞ്ഞെടുക്കപ്പെടുന്ന പ്രധാന ഭാരവാഹികള്‍ ജില്ലാ എക്‌സിക്യൂട്ടീവ് അംഗങ്ങളായിരിക്കും.