വനിതാ ദിനം: നിയമബോധവല്‍ക്കരണ ക്ലാസ് നടത്തി

തൃക്കരിപ്പൂര്‍ കെഎംകെ ഹാളില്‍ നടന്ന പരിപാടിയില്‍ അഡ്വ. സീമ എന്‍ പി(ഹോസ്ദുര്‍ഗ്) ബോധവല്‍ക്കരണ ക്ലാസിന് നേതൃത്വം നല്‍കി. സ്ത്രീകള്‍ അനുഭവിക്കുന്ന ഗാര്‍ഹിക പീഡനങ്ങള്‍, മറ്റു പ്രശ്‌നങ്ങള്‍ എന്നിവയെ എങ്ങിനെ നിയമപരമായി നേരിടാമെന്നത് സംബന്ധിച്ച് അഡ്വ. സീമ വിശദീകരിച്ചു.

Update: 2019-03-09 08:30 GMT

തൃക്കരിപ്പൂര്‍: ലോക വനിതാ ദിനത്തില്‍ നാഷനല്‍ വിമന്‍സ് ഫ്രണ്ട് കാസര്‍കോഡ് ജില്ലാ കമ്മിറ്റി നിയമബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. തൃക്കരിപ്പൂര്‍ കെഎംകെ ഹാളില്‍ നടന്ന പരിപാടിയില്‍ അഡ്വ. സീമ എന്‍ പി(ഹോസ്ദുര്‍ഗ്) ബോധവല്‍ക്കരണ ക്ലാസിന് നേതൃത്വം നല്‍കി. സ്ത്രീകള്‍ അനുഭവിക്കുന്ന ഗാര്‍ഹിക പീഡനങ്ങള്‍, മറ്റു പ്രശ്‌നങ്ങള്‍ എന്നിവയെ എങ്ങിനെ നിയമപരമായി നേരിടാമെന്നത് സംബന്ധിച്ച് അഡ്വ. സീമ വിശദീകരിച്ചു.

എന്‍ഡബ്ല്യുഎഫ് ജില്ലാ പ്രസിഡന്റ് ഫൗസിയ സി എം അധ്യക്ഷത വഹിച്ചു. വേണ്ടാ നമുക്കിനി ഇരകള്‍, വീഴരുത് ഇനിയിവിടെ കണ്ണൂനീര്‍ എന്ന പ്രമേത്തില്‍ എന്‍ഡബ്ല്യുഎഫ് ദേശീയ തലത്തില്‍ നടത്തുന്ന കാംപയ്‌നെക്കുറിച്ച് എന്‍ഡബ്ല്യുഎഫ് ജില്ലാ ജോയിന്റ്‌ സെക്രട്ടറി സഫീറ സി വിശദീകരിച്ചു. നഫീസത്ത് ഒ ടി(എന്‍ഡബ്ല്യുഎഫ് ജില്ലാ സെക്രട്ടറി), മന്‍ജുഷ മാവിലാടം(വിമന്‍സ് ഇന്ത്യാ മൂവ്‌മെന്റ് സംസ്ഥാന ട്രഷറര്‍), ടി പി സക്കിയ(കാംപസ് ഫ്രണ്ട്), ജബീന എം വി(എന്‍ഡബ്ല്യുഎഫ് ഏരിയ പ്രസിഡന്റ്) സംസാരിച്ചു. സ്ത്രീ സുരക്ഷ സംബന്ധിച്ച സിഡി പ്രദര്‍ശനവും നടന്നു.

Tags:    

Similar News