ഭരണഘടനയുടെ സംരക്ഷണത്തിന് ജനാധിപത്യപോരാട്ടം തുടരും: എസ്ഡിപിഐ

'സിഎഎ പിന്‍വലിക്കുക, എന്‍ആര്‍സി ഉപേക്ഷിക്കുക, ഭരണഘടന സംരക്ഷിക്കുക' എന്നീ ആവശ്യങ്ങളുന്നയിച്ച് എസ്ഡിപിഐ നടത്തുന്ന കേരളം രാജ്ഭവനിലേക്ക് സിറ്റിസണ്‍സ് മാര്‍ച്ചിന്റെ പ്രചാരണാര്‍ഥം എസ്ഡിപിഐ കൊല്ലം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ പ്രചാരണ വാഹനജാഥ രാമന്‍കുളങ്ങരയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Update: 2020-01-24 15:12 GMT

എസ്ഡിപിഐ വാഹനപ്രചാരണജാഥ നടത്തി

കൊല്ലം: ഭരണഘടനയുടെ സംരക്ഷണത്തിന് ജനാധിപത്യപോരാട്ടം തുടരുമെന്നും രാജ്യവിരുദ്ധരായ സംഘപരിവാരത്തിന്റെ തീട്ടൂരത്തിനു മുന്നില്‍ പൗരത്വം തെളിയിക്കാന്‍ രേഖ കാണിക്കുന്നതിന് തയ്യാറല്ലെന്നും എസ്ഡിപിഐ ജില്ലാ ഖജാഞ്ചി എ കെ ഷരീഫ് പറഞ്ഞു. 'സിഎഎ പിന്‍വലിക്കുക, എന്‍ആര്‍സി ഉപേക്ഷിക്കുക, ഭരണഘടന സംരക്ഷിക്കുക' എന്നീ ആവശ്യങ്ങളുന്നയിച്ച് എസ്ഡിപിഐ നടത്തുന്ന കേരളം രാജ്ഭവനിലേക്ക് സിറ്റിസണ്‍സ് മാര്‍ച്ചിന്റെ പ്രചാരണാര്‍ഥം എസ്ഡിപിഐ കൊല്ലം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ പ്രചാരണ വാഹനജാഥ രാമന്‍കുളങ്ങരയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജനാധിപത്യപരമായ പ്രതിഷേധങ്ങളെ അഭിമുഖീകരിക്കാന്‍ ബിജെപി സര്‍ക്കാരിനു കഴിയുന്നില്ല. അതിനാലാണ് നീതിക്കുവേണ്ടിയുള്ള ശബ്ദങ്ങളെ നിരോധനത്തിലൂടെ നിശബ്ദമാക്കുന്നതിനെക്കുറിച്ച് അവര്‍ ചര്‍ച്ച ചെയ്യുന്നത്. ജനകീയപ്രതിഷേധങ്ങളെയും സമരങ്ങളെയും ഇല്ലാതാക്കാനുള്ള ശ്രമം ഫാഷിസ്റ്റ് രീതിയാണ്. അതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് നുജുമുദ്ദീന്‍ അഞ്ചുമുക്ക് യോഗത്തില്‍ അധ്യക്ഷത വഹിച്ചു.

മണ്ഡലം സെക്രട്ടറി ഷഫീഖ് കരുവ, വൈസ് പ്രസിഡന്റ് ജി കെ ഗിരീഷ്, ജോയിന്റ് സെക്രട്ടറിമാരായ യൂസുഫ്, വഹാബ്, ഖജാഞ്ചി ഷഹാര്‍ മുതിരപറമ്പ്, നിസാര്‍ അഞ്ചുമുക്ക്, ഹബീഹ് മുതിരപറമ്പ്, നൗഷാദ് അഞ്ചുമുക്ക്, നൂറുല്‍ അമീന്‍, ഷൈല റഹിം എന്നിവര്‍ സംസാരിച്ചു. ജാഥ മുതിരപ്പറമ്പ്, ജോനകപ്പുറം, ചിന്നക്കട, കടപ്പാക്കട, മൂന്നാംകുറ്റി, ചാത്തിനാംകുളം ചിറയില്‍ മസ്ജിദ് ജങ്ഷന്‍, പത്തായക്കല്ല്, ചാത്തിനാംകുളം, താന്നിക്കമുക്ക്, അഞ്ചാലുംമൂട് എന്നിവിടങ്ങളിലെ പര്യടനങ്ങള്‍ക്കുശേഷം കരുവ ജങ്ഷനില്‍ സമാപിച്ചു. 

Tags:    

Similar News