കൊല്ലം: പത്തനാപുരം തലവൂര്‍ പഞ്ചായത്തിലെ പിടവൂരില്‍ വിവാഹച്ചടങ്ങില്‍ പങ്കെടുത്ത 17 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഫോട്ടോഗ്രാഫര്‍ക്കും പാചകക്കാരനും രോഗം സ്ഥിരീകരിച്ചു. വധുവും വരനും നിരീക്ഷണത്തിലാണ്.
കൊല്ലം ജില്ലയില്‍ ഇന്ന് 218 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 210 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ ആണ് രോഗ ബാധ. മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം കണ്ടെത്തിയിട്ടുണ്ട്. കല്ലുംതാഴം സ്വദേശി ഹൗവ്വഉമ്മ ,പ്രാക്കുളം സ്വദേശി ജമീല , കുളക്കട സ്വദേശി ശശിധരന്‍ നായര്‍ എന്നിവരുടെ മരണം കോവിഡ് മൂലമാണെന്നും ഇന്ന് സ്ഥിരീകരിച്ചു. ജില്ലയില്‍ ഇന്ന് 325പേര്‍ രോഗ മുക്തി നേടി.