കടയ്ക്കല്‍: അണപ്പാട് നടത്തിയ റെയ്ഡില്‍ ചാരായം വാറ്റ് കണ്ടെത്തി. അഞ്ചുലിറ്റര്‍ ചാരായവും 115 ലിറ്റര്‍ കോടയുമായി കൊല്ലം പുന്തലത്താഴം സ്വദേശി മനോജി(42)നെ അറസ്റ്റ് ചെയ്തു. സ്ഥലത്തുനിന്ന് ഓടിപ്പോയ തിരുവന്തപുരം സ്വദേശി സഞ്ജു, പക്രു എന്ന് വിളിക്കുന്ന രജിത്ത്, മൊടാങ്ക എന്ന് വിളിക്കുന്ന അനില്‍ കുമാര്‍ എന്നിവര്‍ക്കെതിരേ അബ്കാരി നിയമപ്രകാരം കേസെടുത്തു. പ്രിവന്റീവ് ഓഫിസര്‍ റസി സാംബനും സംഘത്തിനും ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. എക്‌സൈസ് സംഘത്തില്‍ സിഇഒമാരായ സബീര്‍, ശ്രേയസ്, ഉമേഷ് ഡ്രൈവര്‍ മുബീന്‍ ഷെറഫ് എന്നിവരുമുണ്ടായിരുന്നു.
Raid in liquor center; One arrested