കോഴിക്കോട് നടക്കാവില്‍ പോലിസിന് നേരെ ആക്രമണം
നൈറ്റ് പെട്രോളിങ്ങിനിടെ പരിശോധന നടത്തവേ കാറിലെത്തിയ രണ്ട് യുവാക്കള്‍ പോലിസിനെ ആക്രമിക്കുകയായിരുന്നു
കോഴിക്കോട്: നടക്കാവില്‍ പോലിസിന് നേരെ ആക്രമണം. നൈറ്റ് പെട്രോളിങ്ങിനിടെ പരിശോധന നടത്തവേ കാറിലെത്തിയ രണ്ട് യുവാക്കള്‍ പോലിസിനെ ആക്രമിക്കുകയായിരുന്നു. നടക്കാവ് പോലിസ് സ്റ്റേഷനിലെ എഎസ്‌ഐ സിജിത്ത്, സിപിഒമാരായ നവീന്‍, രതീഷ് എന്നിവര്‍ക്ക് പരിക്കേറ്റു.
വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. അരയിടത്തുപാലം ബീവറേജിന് സമീപത്ത് വെച്ച് സംശയം തോന്നിയ കാര്‍ പോലിസ് പരിശോധിക്കുകയായിരുന്നു. ഇതിനിടയില്‍ യുവാക്കള്‍ പോലിസിനെ ആക്രമിച്ചു. കോഴിക്കോട് സരോവരം പാര്‍ക്കിന് സമീപത്ത് വെച്ചായിരുന്നു സംഭവം.അക്രമികള്‍ സഞ്ചരിച്ച കാര്‍ പോലിസ് കസ്റ്റഡിയിലെടുത്തു. എന്നാല്‍ ഇതുവരെയായിട്ടും അക്രമികളെ പിടി കൂടാന്‍ പോലിസിന് സാധിച്ചിട്ടില്ല.
പരിക്കേറ്റ പോലിസുകാര്‍ ബീച്ച് ആശുപത്രിയില്‍ ചികിത്സയിലാണ്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. പോലിസ് അന്വേഷണം ആരംഭിച്ചു.