ഫറോക്കിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ സമപ്രായക്കാർ പീഡനത്തിനിരയാക്കിയതായി പരാതി

കോഴിക്കോട് : കോഴിക്കോട് ഫറോക്കിൽ പതിനഞ്ചുകാരിയെ സുഹൃത്തുക്കൾ പീഡിപ്പിച്ചതായി പരാതി. പ്രായപൂർത്തിയാവാത്ത സുഹൃത്തുക്കളാണ് പീഡിപ്പിച്ചതെന്നും ഒരാൾ ദൃശ്യം പകർത്തിയെന്നും പെൺകുട്ടി വെളിപ്പെടുത്തി. കൗൺസിലിങിനിടെയാണ് പെൺകുട്ടി ഇക്കാര്യം പറഞ്ഞത്.
ആരോപണ വിധേയരായ കുട്ടികളുടെ രക്ഷിതാക്കൾക്ക്, ചൊവ്വാഴ്ച ജുവനയിൽ ജസ്റ്റിസ് ബോർഡിന് മുൻപിൽ ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടിസ് അയച്ചതായാണ് വിവരം.