ഗവ. ബിജെഎം കോളജില്‍ എസ്എഫ്‌ഐ ആക്രമണത്തില്‍ എസ്എസ്എഫ് പ്രവര്‍ത്തകന് പരിക്ക്
പുറത്തുനിന്നെത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നുവെന്ന് എസ്എസ്എഫ് ആരോപിച്ചു. പരിക്കേറ്റ വിദ്യാര്‍ത്ഥിയെ ചവറ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു.
ചവറ: ചവറ ഗവ. ബിജെഎം കോളജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് എസ്എസ്എഫ് പ്രവര്‍ത്തകനെ മര്‍ദ്ദിച്ചതായി പരാതി. മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിക്കാണ് മര്‍ദ്ദനമേറ്റത്. പുറത്തുനിന്നെത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നുവെന്ന് എസ്എസ്എഫ് ആരോപിച്ചു. പരിക്കേറ്റ വിദ്യാര്‍ത്ഥിയെ ചവറ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു.
എസ്എഫ്‌ഐ യുടെ വിവാദ നയങ്ങളെ വിമര്‍ശിക്കുന്ന സ്റ്റാറ്റസ് മൂന്നാഴ്ച മുമ്പ് സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചെന്നാരോപിച്ചാണ് ണ്ടുപേരടങ്ങിയ സംഘം ഉച്ചയ്ക്ക് വിദ്യാര്‍ഥിയെ കാംപസിനുള്ളില്‍ കയറി അക്രമിച്ചത്. ഒഴിഞ്ഞ സ്ഥലത്തേക്ക് വിളിച്ചുകൊണ്ട് പോവുകയും ക്രൂരമായി അക്രമിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തതായി അക്രമത്തിനിരയായ വിദ്യാര്‍ത്ഥി ആരോപിച്ചു.
എസ്എഫ്‌ഐക്കെതിരായ വിമര്‍ശനങ്ങള്‍ ഇനി സോഷ്യല്‍ മീഡിയയിലൂടെ സ്റ്റാറ്റസ് വെച്ചാല്‍ പരീക്ഷ എഴുതാന്‍ ബാക്കി വെച്ചേക്കില്ലെന്ന് ഭീഷണി മുഴക്കികൊണ്ടായിരുന്നു അക്രമം. അക്രമ സംഭവം സമൂഹ മനസാക്ഷിയെ ഞെട്ടിക്കുന്നതാണെന്നും പ്രതികളെ എത്രയും വേഗം പിടികൂടി നിയമനടപടികള്‍ സ്വീകരിക്കണമെന്നും എസ്എസ്എഫ് കൊല്ലം ജില്ലാ കാംപസ് സിന്‍ഡിക്കേറ്റ് ആവശ്യപ്പെട്ടു.