കണ്ണൂര്‍ ഗവ. ഐടിഐയില്‍ എസ്എഫ്‌ഐ-കെഎസ്‌യു സംഘര്‍ഷം; ഐടിഐ അനിശ്ചിതകാലത്തേക്ക് അടച്ചു

Update: 2024-12-11 09:25 GMT

കണ്ണൂര്‍: കണ്ണൂര്‍ ഗവ. ഐടിഐയില്‍ എസ്എഫ്‌ഐ-കെഎസ്‌യു പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. കെഎസ്‌യു പ്രവര്‍ത്തകര്‍ കൊടിമരം സ്ഥാപിച്ചതുമായി ബന്ധപ്പെട്ടുയര്‍ന്ന തര്‍ക്കമാണ് സംഘര്‍ഷത്തിനിടയാക്കിയത്. സംഘര്‍ഷത്തെത്തുടര്‍ന്ന് പോലീസ് ലാത്തി വീശി. ഐടിഐക്ക് അനിശ്ചിതകാല അവധി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച വിദ്യാര്‍ഥി സംഘടനകളുമായി ചര്‍ച്ച നടത്തുമെന്ന് കണ്ണൂര്‍ എസിപി അറിയിച്ചിട്ടുണ്ട്.

യൂണിയന്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായി കെഎസ്‌യു പ്രവര്‍ത്തകര്‍ കഴിഞ്ഞദിവസം കൊടിമരം സ്ഥാപിച്ചിരുന്നു. ഇത് ബുധനാഴ്ച രാവിലെ നോക്കുമ്പോള്‍ കാണാനില്ലായിരുന്നു. പതാക അഴിച്ചുമാറ്റിയതില്‍ പരാതി നല്‍കാന്‍ കെഎസ്യു നേതാക്കള്‍ പ്രിന്‍സിപ്പലിനെ കാണാനെത്തിയത് എസ്എഫ്‌ഐക്കാര്‍ തടഞ്ഞതോടെ സംഘര്‍ഷം രൂക്ഷമാവുകയായിരുന്നു. ഇരുവിഭാഗങ്ങളില്‍ നിന്നും അഞ്ചോളം വിദ്യാര്‍ഥികള്‍ക്ക് പരുക്കുണ്ട്. ഇവര്‍ നിലവില്‍ ആശുപത്രിയിലാണ്.




Tags:    

Similar News