നിലത്തിട്ട് ചവിട്ടി, കൈ ചവിട്ടി ഒടിച്ചു; കണ്ണൂരിലും ക്രൂര റാഗിങ്

Update: 2025-02-13 11:31 GMT
നിലത്തിട്ട് ചവിട്ടി, കൈ ചവിട്ടി ഒടിച്ചു; കണ്ണൂരിലും ക്രൂര റാഗിങ്

കണ്ണൂര്‍: കണ്ണൂരില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി റാഗിങിനിരയായി. കൊളവല്ലൂര്‍ പി ആര്‍ മെമ്മോറിയല്‍ സ്‌കുളിലെ കൊമേഴ്‌സ് വിഭാഗം വിദ്യാര്‍ഥിക്കാണ് ക്രൂര മര്‍ദ്ദനമേറ്റു വാങ്ങേണ്ടി വന്നത്. ബഹുമാനം നല്‍കിയില്ല എന്നു പറഞ്ഞായിരുന്നു സീനിയര്‍ വിദ്യാര്‍ഥികളുടെ റാഗിങ്.

ഇന്നലെ ഉച്ചക്കായിരുന്നു സംഭവം. ഉച്ചഭക്ഷണം കഴിഞ്ഞ് വെള്ളം കുടിക്കാന്‍ പുറത്തിറങ്ങിയ വിദ്യാര്‍ഥിയെ അഞ്ചംഗ വിദ്യാര്‍ഥി സംഘം ആക്രമിക്കുകയായിരുന്നു. നിനക്ക് ബഹുമാനമില്ലേ എന്നു ചോദിച്ച് നിലത്തിട്ട് ചവിട്ടുകയും കൈ ചവിട്ടി ഒടിക്കുകയും ചെയ്യുകയായിരുന്നു. സംഭവത്തില്‍ കോളജ് അധികൃതര്‍ പോലിസില്‍ പരാതി നല്‍കി.

നിലവില്‍ പോലിസ് ആശുപത്രിയിലുള്ള കുട്ടിയുടെ മൊഴി രേഖപ്പെടുത്തികൊണ്ടിരിക്കുകയാണ്. കോളജില്‍ സ്ഥിരമായി ഇത്തരം സംഭവങ്ങള്‍ ഉണ്ടാവാറുണ്ടെന്നും തനിക്ക് മാത്രമല്ല ഒട്ടേറെ പേര്‍ക്ക് ദുരനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും കുട്ടി പറഞ്ഞു.

Tags:    

Similar News