സിറ്റിസണ്‍സ് മാര്‍ച്ച്: എസ്ഡിപിഐ സ്വാഗതസംഘം രൂപീകരിച്ചു
മണ്ഡലം, പഞ്ചായത്ത് തലങ്ങളില്‍ തെരുവ് നാടകം, വാഹനജാഥ, കോര്‍ണര്‍ മീറ്റിങ്ങുകള്‍ തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചു.
കോട്ടയം: സിഎഎ ഉപേക്ഷിക്കുക, എന്‍ആര്‍സി പിന്‍വലിക്കുക, ഭരണഘടന സംരക്ഷിക്കുക എന്ന മുദ്രാവാക്യത്തില്‍ പൗരത്വ ദേദഗതി നിയമത്തിനെതിരേ കാസര്‍ഗോഡുനിന്ന് രാജ്ഭവനിലേക്ക് എസ്ഡിപിഐ സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച സിറ്റിസണ്‍സ് മാര്‍ച്ച് ഈ മാസം 27ന് കോട്ടയം ജില്ലയിലെത്തുമ്പോള്‍ പതിനായിരങ്ങള്‍ അണിനിരക്കുന്ന മഹാറാലിയും പൊതുസമ്മേളനവും അക്ഷരനഗരിയായ കോട്ടയത്ത് നടത്തപ്പെടുന്നതിന് 101 പേര്‍ അടങ്ങുന്ന സ്വാഗതസംഘം രൂപീകരിച്ചു. ഇതിന്റെ ഭാഗമായി മണ്ഡലം, പഞ്ചായത്ത് തലങ്ങളില്‍ തെരുവ് നാടകം, വാഹനജാഥ, കോര്‍ണര്‍ മീറ്റിങ്ങുകള്‍ തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചു.
ജനറര്‍ കണ്‍വീനറായി എസ്ഡിപിഐ കോട്ടയം ജില്ലാ പ്രസിഡന്റ് യു നവാസിനെ തിരഞ്ഞെടുത്തു. ജില്ലാ വൈസ് പ്രസിഡന്റ് കെ യു അലിയാര്‍, ജില്ലാ ജനറല്‍ സെക്രട്ടറി അല്‍ത്താഫ് ഹസ്സന്‍, ജില്ലാ സെക്രട്ടറി മുഹമ്മദ് സാലി, ജില്ലാ ട്രഷറര്‍ സിയാദ് വാഴൂര്‍ എന്നിവര്‍ നേതൃത്വം നല്‍കുന്ന വിവിധ വകുപ്പുകള്‍ക്കും രൂപം നല്‍കി. ഈ മാസം 17ന് കാസര്‍ഗോഡുനിന്നാരംഭിക്കുന്ന സിറ്റിസണ്‍സ് മാര്‍ച്ച് ഫെബ്രുവരി ഒന്നിന് തിരുവനന്തപുരം രാജ്ഭവനില്‍ എത്തുമ്പോള്‍ ലക്ഷങ്ങള്‍ അണിനിരക്കും.