കോട്ടയം ജില്ലയില്‍ 165 പേര്‍ക്കു കൂടി കൊവിഡ്; 83 പേര്‍ രോഗമുക്തരായി

Update: 2020-11-16 13:12 GMT

കോട്ടയം: ജില്ലയില്‍ 165 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 157 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ എട്ടുപേര്‍ രോഗബാധിതരായി. പുതിയതായി 1426 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 75 പുരുഷന്‍മാരും 64 സ്ത്രീകളും 26 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസ്സിനു മുകളിലുള്ള 25 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 683 പേര്‍ രോഗമുക്തരായി. നിലവില്‍ 4108 പേരാണ് ചികില്‍സയിലുള്ളത്. ഇതുവരെ ആകെ 29927 പേര്‍ കൊവിഡ് ബാധിതരായി. 25758 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 20796 പേര്‍ ക്വാറന്റൈനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ:

കോട്ടയം-20

ചങ്ങനാശ്ശേരി-16

അതിരമ്പുഴ-10

ഈരാറ്റുപേട്ട-9

വൈക്കം, ചിറക്കടവ്-7

വാഴപ്പള്ളി, ടി വി പുരം, ആര്‍പ്പൂക്കര- 6

പനച്ചിക്കാട്, ചെമ്പ്-5

വാഴൂര്‍, മാടപ്പള്ളി-4

കറുകച്ചാല്‍, തീക്കോയി, കുമരകം, എരുമേലി, തലയോലപ്പറമ്പ്, വെള്ളൂര്‍, വിജയപുരം, പായിപ്പാട്-3

തൃക്കൊടിത്താനം, കാഞ്ഞിരപ്പള്ളി, പാലാ, പാറത്തോട്, തിരുവാര്‍പ്പ്, പുതുപ്പള്ളി, അയര്‍ക്കുന്നം, അയ്മനം, കടപ്ലാമറ്റം, കുറവിലങ്ങാട്, മുളക്കുളം-2

കരൂര്‍, കങ്ങഴ, പാമ്പാടി, മറവന്തുരുത്ത്, നീണ്ടൂര്‍,രാമപുരം, കുറിച്ചി, മീനച്ചില്‍, കാണക്കാരി, വെച്ചൂര്‍, കടുത്തുരുത്തി, ഏറ്റുമാനൂര്‍, മുണ്ടക്കയം, മണര്‍കാട്-1

Covid: 165 more in Kottayam district

Tags:    

Similar News