കോട്ടയം ജില്ലയില്‍ ഇന്ന് 400 പേര്‍ക്ക് കൊവിഡ്; 398 പേര്‍ക്കും സമ്പര്‍ക്കം
കോട്ടയം: ജില്ലയില്‍ 400 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. 398 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ രണ്ടുപേര്‍ രോഗബാധിതരായി. പുതിയതായി 3,790 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റീവിറ്റി 10.55 ശതമാനമാണ്.
രോഗം ബാധിച്ചവരില്‍ 183 പുരുഷന്‍മാരും 177 സ്ത്രീകളും 40 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 62 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 754 പേര്‍ രോഗമുക്തരായി. 8,555 പേരാണ് നിലവില്‍ ചികില്‍സയിലുള്ളത്. ഇതുവരെ ആകെ 1,89,366 പേര്‍ കൊവിഡ് ബാധിതരായി. 1,83,790 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 32,018 പേര്‍ ക്വാറന്റൈനില്‍ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ
കുമരകം 66
കോട്ടയം 49
കൂട്ടിക്കല്‍ 25
കുറിച്ചി, വാഴൂര്‍ 17
കാഞ്ഞിരപ്പള്ളി 16
മുണ്ടക്കയം 15
ഉദയനാപുരം, ചങ്ങനാശേരി13
തൃക്കൊടിത്താനം, പായിപ്പാട് 11
ആര്‍പ്പൂക്കര 10
ഈരാറ്റുപേട്ട 8
വൈക്കം 7
വാഴപ്പള്ളി, ഏറ്റുമാനൂര്‍, എരുമേലി, കറുകച്ചാല്‍ 6
എലിക്കുളം, രാമപുരം, അയര്‍ക്കുന്നം, പുതുപ്പള്ളി, അകലക്കുന്നം 4
ചിറക്കടവ്, മറവന്തുരുത്ത്, തിടനാട്, മുത്തോലി, കോരുത്തോട്, അതിരമ്പുഴ, തലയാഴം, പാലാ, കടുത്തുരുത്തി
,പനച്ചിക്കാട്, കാണക്കാരി, പാറത്തോട്, മാടപ്പള്ളി, വെള്ളൂര്‍, കുറവിലങ്ങാട്, മണിമല 3
പാമ്പാടി, തിരുവാര്‍പ്പ്, മണര്‍കാട്, പൂഞ്ഞാര്‍, വാകത്താനം, കരൂര്‍, വെച്ചൂര്‍, ചെമ്പ്, വിജയപുരം, കിടങ്ങൂര്‍, കൂരോപ്പട 2
ഉഴവൂര്‍, വെളിയന്നൂര്‍, നെടുംകുന്നം, ടി.വി പുരം, കടനാട്, പള്ളിക്കത്തോട്, ഭരണങ്ങാനം, മൂന്നിലവ് 1