കോട്ടയം ജില്ലയില്‍ 683 പേര്‍ക്ക് കൂടി കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി 9.76 ശതമാനം
കോട്ടയം: ജില്ലയില്‍ 683 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. 676 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യപ്രവര്‍ത്തകയും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ ആറുപേര്‍ രോഗബാധിതരായി. പുതുതായി 6,993 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.
ടെസ്റ്റ് പോസിറ്റിവിറ്റി 9.76 ശതമാനമാണ്. രോഗം ബാധിച്ചവരില്‍ 295 പുരുഷന്മാരും 291 സ്ത്രീകളും 97 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 112 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 542 പേര് രോഗമുക്തരായി. 4,801 പേരാണ് നിലവില്‍ ചികില്‍സയിലുള്ളത്. ഇതുവരെ ആകെ 2,02,984 പേര് കൊവിഡ് ബാധിതരായി. 1,96,310 പേര് രോഗമുക്തി നേടി. ജില്ലയില്‍ ആകെ 22,167 പേര് ക്വാറന്റൈനില്‍ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ
കോട്ടയം67
മാടപ്പള്ളി54
കുമരകം, അതിരമ്പുഴ32
പനച്ചിക്കാട്30
കടുത്തുരുത്തി28
ചങ്ങനാശേരി27
വൈക്കം24
മുളക്കുളം,വാകത്താനം20
ഏറ്റുമാനൂര്‍18
തൃക്കൊടിത്താനം16
കിടങ്ങൂര്‍, വാഴപ്പള്ളി14
തിടനാട്, പായിപ്പാട്13
നീണ്ടൂര്‍, മുണ്ടക്കയം12
കുറിച്ചി, കരൂര്‍, പാമ്പാടി11
അയ്മനം, വെള്ളൂര്‍ 10
കറുകച്ചാല്‍, കൂരോപ്പട, പുതുപ്പള്ളി, മണിമല, മണര്‍കാട് 9
ഉദയനാപുരം8
വിജയപുരം, എരുമേലി,അയര്‍ക്കുന്നം, കോരുത്തോട്, പാറത്തോട്7
മാഞ്ഞൂര്‍, പാലാ, വാഴൂര്‍, കാഞ്ഞിരപ്പള്ളി, കൊഴുവനാല്‍, തലയോലപ്പറമ്പ്5
ഈരാറ്റുപേട്ട, ചെമ്പ്, മുത്തോലി, അകലക്കുന്നം, ആര്‍പ്പൂക്കര,മീനടം 4
കാണക്കാരി, എലിക്കുളം, ചിറക്കടവ്, പൂഞ്ഞാര്‍, തലയാഴം, മറവന്തുരുത്ത് 3
മീനച്ചില്‍, പള്ളിക്കത്തോട്,വെച്ചൂര്‍, നെടുംകുന്നം, കല്ലറ, തീക്കോയി, തിരുവാര്‍പ്പ്2
വെളിയന്നൂര്‍, മൂന്നിലവ്, ഭരണങ്ങാനം, ഉഴവൂര്‍, കുറവിലങ്ങാട്, കടനാട്, മേലുകാവ്, പൂഞ്ഞാര്‍ തെക്കേക്കര, രാമപുരം, ഞീഴൂര്‍1