കോട്ടയം: ജില്ലയില്‍ 925 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. 913 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 12 പേര്‍ രോഗബാധിതരായി. 781 പേര്‍ രോഗമുക്തരായി. 4876 പരിശോധന ഫലങ്ങളാണ് ലഭിച്ചത്
. രോഗം ബാധിച്ചവരില്‍ 401 പുരുഷന്‍മാരും 416 സ്ത്രീകളും 96 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 197 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 3272 പേരാണ് ചികില്‍സയിലുള്ളത്. ഇതുവരെ ആകെ 311167 പേര്‍ കൊവിഡ് ബാധിതരായി. 305350 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 36816 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.
കോട്ടയം101
എലിക്കുളം36
ഏറ്റുമാനൂര്‍32
അതിരമ്പുഴ29
നെടുംകുന്നം27
മുത്തോലി, ചങ്ങനാശേരി 23
പാമ്പാടി, കങ്ങഴ21
വെള്ളൂര്‍, കാഞ്ഞിരപ്പള്ളി20
വാഴൂര്‍, ചിറക്കടവ്19
വൈക്കം18
കരൂര്‍, മീനച്ചില്‍17
എരുമേലി16
തീക്കോയി, തൃക്കൊടിത്താനം15
പുതുപ്പള്ളി, ഭരണങ്ങാനം, കുറവിലങ്ങാട്, അയര്‍ക്കുന്നം, വിജയപുരം, പാലാ14
കിടങ്ങൂര്‍, പൂഞ്ഞാര്‍ തെക്കേക്കര, കടുത്തുരുത്തി, പനച്ചിക്കാട്, പാറത്തോട്13
വാഴപ്പള്ളി12
മുണ്ടക്കയം, കറുകച്ചാല്‍11
വാകത്താനം, രാമപുരം, കുറിച്ചി, ആര്‍പ്പൂക്കര, പൂഞ്ഞാര്‍10
ഉഴവൂര്‍, കാണക്കാരി, കടപ്ലാമറ്റം, ഞീഴൂര്‍, തലയോലപ്പറമ്പ്9
വെച്ചൂര്‍, മറവന്തുരുത്ത്, കൂരോപ്പട, മേലുകാവ്, മാടപ്പള്ളി8
മണിമല, മാഞ്ഞൂര്‍, പായിപ്പാട്, പള്ളിക്കത്തോട്, തിടനാട്7
ചെമ്പ്, കോരുത്തോട്, കൊഴുവനാല്‍, ഉദയനാപുരം6
വെള്ളാവൂര്‍, തിരുവാര്‍പ്പ്5
മുളക്കുളം, ടി.വി പുരം കടനാട്, മണര്‍കാട്, തലപ്പലം, മരങ്ങാട്ടുപിള്ളി, നീണ്ടൂര്‍4
മീനടം, അയ്മനം, ഈരാറ്റുപേട്ട, അകലക്കുന്നം3
മൂന്നിലവ്, തലയാഴം, കല്ലറ2
കുമരകം, കൂട്ടിക്കല്‍, വെളിയന്നൂര്‍1