കോട്ടയം: ജില്ലയില്‍ 521 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. 506 പേര്‍ക്ക് സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യപ്രവര്‍ത്തകനുമുള്‍പ്പെടുന്നു. സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 15 പേര്‍ രോഗബാധിതരായി. 651 പേര്‍ രോഗമുക്തരായി.
4673 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 209 പുരുഷന്‍മാരും 244 സ്ത്രീകളും 64 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസ്സിനു മുകളിലുള്ള 99 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 4681 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 3,27,078 കൊവിഡ് ബാധിതരായി. 3,20,058 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 25126 പേര്‍ ക്വാറന്റൈനില്‍ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:
കോട്ടയം34
കാഞ്ഞിരപ്പള്ളി31
ചങ്ങനാശേരി25
പാറത്തോട്19
കങ്ങഴ, ചിറക്കടവ്, മീനച്ചില്‍15
എരുമേലി14
മാഞ്ഞൂര്‍, കുറവിലങ്ങാട്13
പാലാ, തൃക്കൊടിത്താനം, ഏറ്റുമാനൂര്‍, മുത്തോലി11
വെള്ളൂര്‍, വാകത്താനം, കടുത്തുരുത്തി10
എലിക്കുളം, വെള്ളാവൂര്‍, ആര്‍പ്പൂക്കര, പനച്ചിക്കാട്9
അയ്മനം, വൈക്കം8
ഉഴവൂര്‍, അയര്‍ക്കുന്നം, തലയോലപ്പറമ്പ്, രാമപുരം7
കോരുത്തോട്, മുണ്ടക്കയം, വാഴൂര്‍, പാമ്പാടി, കൂട്ടിക്കല്‍, കറുകച്ചാല്‍, ഞീഴൂര്‍, തീക്കോയി, മുളക്കുളം6
മരങ്ങാട്ടുപിള്ളി, തിടനാട്, പുതുപ്പള്ളി, അതിരമ്പുഴ, വാഴപ്പള്ളി, കല്ലറ, പൂഞ്ഞാര്‍, ഭരണങ്ങാനം5
വിജയപുരം, ഈരാറ്റുപേട്ട, മീനടം, കരൂര്‍4
കാണക്കാരി, കൂരോപ്പട, കടപ്ലാമറ്റം, മേലുകാവ്, നീണ്ടൂര്‍, മണിമല, മാടപ്പള്ളി, പായിപ്പാട്, മറവന്തുരുത്ത്, മൂന്നിലവ്, വെച്ചൂര്‍, അകലക്കുന്നം, ടിവിപുരം, തലപ്പലം3
കിടങ്ങൂര്‍, വെളിയന്നൂര്‍, കുറിച്ചി, ചെമ്പ്, നെടുംകുന്നം, കൊഴുവനാല്‍, മണര്‍കാട്, കടനാട്, തലയാഴം2
പൂഞ്ഞാര്‍ തെക്കേക്കര, തിരുവാര്‍പ്പ്, ഉദയനാപുരം 1