കോട്ടയം ജില്ലയില്‍ 995 പേര്‍ക്ക് കൂടി കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി 10.66 ശതമാനം
കോട്ടയം: ജില്ലയില്‍ 995 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. 992 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ രണ്ട് ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ മൂന്നുപേര്‍ രോഗബാധിതരായി. പുതിയതായി 9,328 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 10.66 ശതമാനമാണ്.
രോഗം ബാധിച്ചവരില്‍ 397 പുരുഷന്മാരും 436 സ്ത്രീകളും 162 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 154 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 1271 പേര് രോഗമുക്തരായി. 7625 പേരാണ് നിലവില്‍ ചികില്‍സയിലുള്ളത്. ഇതുവരെ ആകെ 228177 പേര് കൊവിഡ് ബാധിതരായി. 218233 പേര് രോഗമുക്തി നേടി. ജില്ലയില്‍ ആകെ 40528 പേര് ക്വാറന്റൈനില്‍ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ
കോട്ടയം 73
പനച്ചിക്കാട് 45
ചങ്ങനാശേരി 40
പാറത്തോട്31
ഏറ്റുമാനൂര്‍ 30
അയര്‍ക്കുന്നം 24
ചെമ്പ്, വിജയപുരം 23
പാമ്പാടി, അകലക്കുന്നം 22
തൃക്കൊടിത്താനം, കുറിച്ചി പായിപ്പാട്21
പുതുപ്പള്ളി 20
മാടപ്പള്ളി, കങ്ങഴ, അയ്മനം 19
ചിറക്കടവ്, മരങ്ങാട്ടുപിള്ളി 18
തിടനാട് 17
ഈരാറ്റുപേട്ട 16
വെള്ളാവൂര്‍, വാഴൂര്‍, കറുകച്ചാല്‍, വാകത്താനം, മണര്‍കാട്15
അതിരമ്പുഴ, കാണക്കാരി, എലിക്കുളം14
മീനടം, തലയാഴം, വെച്ചൂര്‍, കടുത്തുരുത്തി, കാഞ്ഞിരപ്പള്ളി, മാഞ്ഞൂര്‍13
കടപ്ലാമറ്റം, എരുമേലി,പാലാ, കരൂര്‍ 12
നെടുംകുന്നം, ഭരണങ്ങാനം, കുമരകം 11
കൂരോപ്പട 10
കിടങ്ങൂര്‍, മുണ്ടക്കയം, മീനച്ചില്‍ 9
മേലുകാവ്, മുത്തോലി, തിരുവാര്‍പ്പ്, കടനാട്, രാമപുരം, തലയോലപ്പറമ്പ് 7
വാഴപ്പള്ളി, കല്ലറ, നീണ്ടൂര്‍, ടി.വി പുരം, ആര്‍പ്പൂക്കര,കുറവിലങ്ങാട് 6
വൈക്കം, വെളിയന്നൂര്‍, മണിമല, കോരുത്തോട്, പൂഞ്ഞാര്‍ തെക്കേക്കര,ഉദയനാപുരം5
പള്ളിക്കത്തോട്, വെള്ളൂര്‍, ഉഴവൂര്‍ 4
പൂഞ്ഞാര്‍, ഞീഴൂര്‍, തീക്കോയി, തലപ്പലം, കൊഴുവനാല്‍ 3
കൂട്ടിക്കല്‍ 2
മൂന്നിലവ്, മറവന്തുരുത്ത്, തലനാട് 1