കോട്ടയം ജില്ലയില്‍ ഇന്ന് 343 പേര്‍ക്ക് കൊവിഡ്

Update: 2021-11-21 13:00 GMT

കോട്ടയം: ജില്ലയില്‍ 343 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. 324 പേര്‍ക്ക് സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ രണ്ട് ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 19 പേര്‍ രോഗബാധിതരായി. 526 പേര്‍ രോഗമുക്തരായി. 3716 പരിശോധനാഫലങ്ങളാണു ലഭിച്ചത്.

രോഗം ബാധിച്ചവരില്‍ 154 പുരുഷന്‍മാരും 164 സ്ത്രീകളും 25 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസ്സിനു മുകളിലുള്ള 67 പേര്‍ക്കു കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 4937 പേരാണ് ചികില്‍സയിലുള്ളത്. ഇതുവരെ ആകെ 333222 കൊവിഡ് ബാധിതരായി. 326026 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 28848 പേര്‍ ക്വാറന്റൈനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:

കോട്ടയം 49

ചങ്ങനാശേരി 19

മീനച്ചില്‍ 15

ഭരണങ്ങാനം13

വാകത്താനം12

എരുമേലി, ചിറക്കടവ്, കാഞ്ഞിരപ്പള്ളി 10

മാടപ്പള്ളി 9

മുളക്കുളം 8

മുണ്ടക്കയം, കറുകച്ചാല്‍, മേലുകാവ് 7

തിരുവാര്‍പ്പ്, വാഴൂര്‍, കൂട്ടിക്കല്‍, കരൂര്‍, പുതുപ്പള്ളി,മണര്‍കാട്, വാഴൂര്‍, കൂട്ടിക്കല്‍, അയ്മനം, കുറിച്ചി 6

തിടനാട്, പൂഞ്ഞാര്‍, പാറത്തോട്, മുത്തോലി, തലപ്പലം, പാലാ 5

ഉഴവൂര്‍, വെള്ളാവൂര്‍, കടനാട്, കടുത്തുരുത്തി, പനച്ചിക്കാട്, നീണ്ടൂര്‍, മൂന്നിലവ് 4

വൈക്കം, കൂരോപ്പട, ഈരാറ്റുപേട്ട, കോരുത്തോട്, തൃക്കൊടിത്താനം, പള്ളിക്കത്തോട്, വാഴപ്പള്ളി, വിജയപുരം, കാണക്കാരി 3

ഏറ്റുമാനൂര്‍, അയര്‍ക്കുന്നം, കിടങ്ങൂര്‍, പായിപ്പാട്, പാമ്പാടി, എലിക്കുളം, കല്ലറ, തലയോലപ്പറമ്പ്, വെള്ളൂര്‍, അതിരമ്പുഴ, നെടുംകുന്നം, മരങ്ങാട്ടുപിള്ളി 2

ഞീഴൂര്‍, വെച്ചൂര്‍, ഉദയനാപുരം, കുറവിലങ്ങാട്, വെളിയന്നൂര്‍, പൂഞ്ഞാര്‍ തെക്കേക്കര, രാമപുരം, മറവന്തുരുത്ത്, മീനടം, അകലക്കുന്നം 1

Tags:    

Similar News