കോട്ടയം ജില്ലയില്‍ ഇന്ന് 199 പേര്‍ക്ക് കൊവിഡ്

Update: 2022-01-03 13:40 GMT

കോട്ടയം: ജില്ലയില്‍ 199 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. 199 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ മൂന്ന് ആരോഗ്യപ്രവര്‍ത്തകരുമുള്‍പ്പെടുന്നു. 201 പേര്‍ രോഗമുക്തരായി. 2,205 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 99 പുരുഷന്‍മാരും 85 സ്ത്രീകളും 15 കുട്ടികളും ഉള്‍പ്പെടുന്നു.

60 വയസിനു മുകളിലുള്ള 33 പേര്‍ക്കു കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 2060 പേരാണ് ചികില്‍സയിലുള്ളത്. ഇതുവരെ ആകെ 435796 പേര്‍ കൊവിഡ് ബാധിതരായി. 341018 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 20528 പേര്‍ ക്വാറന്റൈനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:

കോട്ടയം 31

ചങ്ങനാശ്ശേരി 15

കാഞ്ഞിരപ്പള്ളി 10

വാഴപ്പള്ളി, ആര്‍പ്പൂക്കര, ഏറ്റുമാനൂര്‍ 8

ചിറക്കടവ് 7

എലിക്കുളം, വിജയപുരം 6

തലയോലപ്പറമ്പ്, വാകത്താനം, നെടുംകുന്നം 5

കൂരോപ്പട, അയര്‍ക്കുന്നം, കങ്ങഴ, മുത്തോലി 4

മണിമല, വൈക്കം, പുതുപ്പള്ളി, വെളിയന്നൂര്‍, അതിരമ്പുഴ, പാല, നീണ്ടൂര്‍, മണര്‍കാട് 3

മൂന്നിലവ്, രാമപുരം, എരുമേലി, മേലുകാവ്, മുണ്ടക്കയം, മരങ്ങാട്ടുപള്ളി, കാണക്കാരി, പനച്ചിക്കാട്, ഈരാറ്റുപേട്ട, തലനാട്, ഉഴവൂര്‍, പാറത്തോട്, കിടങ്ങൂര്‍ 2

മാഞ്ഞൂര്‍, കോരുത്തോട്, വെള്ളൂര്‍, അകലക്കുന്നം, തലപ്പലം, തിടനാട്, കടനാട്, പായിപ്പാട്, പാമ്പാടി, കുറവിലങ്ങാട്, കൂട്ടിക്കല്‍, കല്ലറ, മീനടം, കടുത്തുരുത്തി, കടപ്ലാമറ്റം, തൃക്കൊടിത്താനം, കരൂര്‍, വാഴൂര്‍, മീനച്ചില്‍ 1

Tags:    

Similar News