കോട്ടയം: ജില്ലയില്‍ 514 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യപ്രവര്‍ത്തകയും ഉള്‍പ്പെടുന്നു. 577 പേര്‍ രോഗമുക്തരായി. 4122 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 237 പുരുഷന്‍മാരും 221 സ്ത്രീകളും 56 കുട്ടികളും ഉള്‍പ്പെടുന്നു.
60 വയസിനു മുകളിലുള്ള 99 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 3668 പേരാണ് ചികില്‍സയിലുള്ളത്. ഇതുവരെ ആകെ 313141 പേര്‍ കൊവിഡ് ബാധിതരായി. 306281 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 35,150 പേര്‍ ക്വാറന്റൈനില്‍ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.
കോട്ടയം78
എരുമേലി21
പള്ളിക്കത്തോട്20
പാറത്തോട്19
ചിറക്കടവ്17
ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, മറവന്തുരുത്ത് 15
പാലാ13
മുണ്ടക്കയം13
കിടങ്ങൂര്‍12
വാഴപ്പള്ളി11
അതിരമ്പുഴ10
പാമ്പാടി, പനച്ചിക്കാട്, വൈക്കം9
തിടനാട്, ഭരണങ്ങാനം, അയര്‍ക്കുന്നം, വാകത്താനം8
ഉഴവൂര്‍, കടുത്തുരുത്തി, പായിപ്പാട്, മാടപ്പള്ളി, ഏറ്റുമാനൂര്‍7
നീണ്ടൂര്‍, കറുകച്ചാല്‍, വാഴൂര്‍, വിജയപുരം6
തലയോലപ്പറമ്പ്, അകലക്കുന്നം, എലിക്കുളം, പൂഞ്ഞാര്‍ തെക്കേക്കര, രാമപുരം, നെടുംകുന്നം5
കാണക്കാരി, ഈരാറ്റുപേട്ട, കരൂര്‍, പൂഞ്ഞാര്‍, ഞീഴൂര്‍, മീനച്ചില്‍, പുതുപ്പള്ളി, തിരുവാര്‍പ്പ്4
മാഞ്ഞൂര്‍, മണര്‍കാട്, തീക്കോയി, കുറിച്ചി, ആര്‍പ്പൂക്കര, ഉദയനാപുരം, വെള്ളാവൂര്‍, കൂട്ടിക്കല്‍, കൊഴുവനാല്‍, മുളക്കുളം3
മൂന്നിലവ്, മേലുകാവ്, കുമരകം, തലപ്പലം, ചെമ്പ്, മണിമല, കടനാട്, കങ്ങഴ, കോരുത്തോട്2
കുറവിലങ്ങാട്, തലനാട്, കൂരോപ്പട, മരങ്ങാട്ടുപിള്ളി, തലയാഴം, ടി.വി പുരം, കല്ലറ1