കാഞ്ഞിരപ്പള്ളിയില്‍ വീടുകയറി ആക്രമണം; പ്രതികള്‍ അറസ്റ്റില്‍
ഏറ്റുമാനൂര്‍ പ്ലാക്കിതൊടിയില്‍ ജോസഫ് ചാക്കോ (56), ആര്‍പ്പൂക്കര വലിയപ്പറമ്പില്‍ ജോബി (40), പരിയത്ത്മാലില്‍ അനൂപ് തോമസ് (28), മണലേല്‍ സനൂപ് (28), അയ്മനം കളരിപ്പറമ്പില്‍ ജോമേഷ് (33) എന്നിവരെയാണ് അറസ്റ്റുചെയ്തത്.
കോട്ടയം: സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് വീടുകയറി ആക്രമണം നടത്തിയ ക്രിമിനല്‍ സംഘം പോലിസ് പിടിയിലായി. ഏറ്റുമാനൂര്‍ പ്ലാക്കിതൊടിയില്‍ ജോസഫ് ചാക്കോ (56), ആര്‍പ്പൂക്കര വലിയപ്പറമ്പില്‍ ജോബി (40), പരിയത്ത്മാലില്‍ അനൂപ് തോമസ് (28), മണലേല്‍ സനൂപ് (28), അയ്മനം കളരിപ്പറമ്പില്‍ ജോമേഷ് (33) എന്നിവരെയാണ് അറസ്റ്റുചെയ്തത്. കാഞ്ഞിരപ്പള്ളി സ്വദേശിയായ പരാതിക്കാരനെയും മകനെയും ഈമാസം 16ന് തമ്പലക്കാട്ടുള്ള വീട്ടിലെത്തി ആക്രമിക്കുകയും ബലമായി മുദ്രപ്പത്രത്തില്‍ ഒപ്പിടീക്കുകയും ചെയ്‌തെന്നാണ് കേസ്.
പരാതിക്കാരന്റെ ഒരു കാറും രണ്ട് മൊബൈല്‍ ഫോണുകളും അക്രമികള്‍ കൊണ്ടുപോയതിനെത്തുടര്‍ന്ന് പോലിസ് കേസെടുത്തു അന്വഷണം നടത്തുകയും ഏറ്റുമാനൂരിലും പരിസരപ്രദേശങ്ങളില്‍നിന്നുമായി കാഞ്ഞിരപ്പള്ളി പോലിസ് പ്രതികളെ അറസ്റ്റുചെയ്യുകയുമായിരുന്നു. കാഞ്ഞിരപ്പള്ളി സിഐ ഇ കെ സോള്‍ജിമോന്‍, എസ്‌ഐ എം എസ് ഫൈസല്‍, ഗ്രേഡ് എസ്‌ഐ എം എസ് ഷിബു, സിപിഒമാരായ പ്രദീപ്, സുരേഷ്, ബിജുമോന്‍, ഏറ്റുമാനൂര്‍ എസ്‌ഐ എബി, രഹസ്യാന്വേഷണവിഭാഗത്തിലെ എഎസ്‌ഐ മജോ, വിനോദ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.