അന്താരാഷ്ട്ര വനിതാ ദിനം: എന്‍ ഡബ്ല്യുഎഫ് കാഞ്ഞിരപ്പള്ളി ടൗണില്‍ അവകാശ സംരക്ഷണ റാലിയും പൊതു സമ്മേളനവും സംഘടിപ്പിച്ചു

സ്ത്രീ സുരക്ഷ വാക്കുകളില്‍ മാത്രം ഒതുങ്ങുകയും ഭരണഘടന ഉറപ്പ് നല്‍കുന്ന അവകാശങ്ങള്‍ പോലും നിഷേധിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്ന സാഹചര്യമാണ് രാജ്യത്ത് നിലവിലുള്ളത്.

Update: 2022-03-08 15:48 GMT

കാഞ്ഞിരപ്പള്ളി(കോട്ടയം): സ്ത്രീ സുരക്ഷ കേവല മുദ്രാവാക്യമല്ല; അന്തസ്സും അഭിമാനവുമാണ് എന്ന ശീര്‍ഷകത്തില്‍ അന്താരാഷ്ട്ര വനിതാ ദിനത്തില്‍ നാഷനല്‍ വിമന്‍സ് ഫ്രണ്ട് കോട്ടയം ഈസ്റ്റ് ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അവകാശ സംരക്ഷണ റാലിയും പൊതു സമ്മേളനവും സംഘടിപ്പിച്ചു.

സ്ത്രീ സുരക്ഷ വാക്കുകളില്‍ മാത്രം ഒതുങ്ങുകയും ഭരണഘടന ഉറപ്പ് നല്‍കുന്ന അവകാശങ്ങള്‍ പോലും നിഷേധിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്ന സാഹചര്യമാണ് രാജ്യത്ത് നിലവിലുള്ളത്.

സാംസ്‌കാരികവും വിശ്വാസപരവുമായ സ്വത്വം ഉയര്‍ത്തിപ്പിടിക്കാനുള്ള വ്യക്തി സ്വാതന്ത്ര്യം പോലും ചോദ്യം ചെയ്യപ്പെടുന്നു. ഇത് അന്തസ്സോടെ ജീവിക്കാനുള്ള പൗരാവകാശത്തിന്‍മേലുള്ള കടന്നാക്രമണമാണ്. ഇതിനെതിരേ സ്ത്രീ സമൂഹം കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടത്തുണ്ട്. ഈ സന്ദേശം ഉയര്‍ത്തിപ്പിടിച്ചാണ് അവകാശ സംരക്ഷണ റാലിയും പൊതു സമ്മേളനവും സംഘടിപ്പിച്ചത്.

റാലി കാഞ്ഞിരപ്പള്ളി നൈനാര്‍ മസ്ജിദിന് മുന്നില്‍ നിന്ന് ആരംഭിച്ച് ബസ് സ്റ്റാന്റ് വഴി പേട്ടക്കവലയില്‍ സമാപിച്ചു.

തുടര്‍ന്ന് സമാപന പൊതു സമ്മേളനം പ്രശസ്ത നേത്രരോഗ വിദഗ്ധ ഡോ. ശ്രുതി കെ ജോണ്‍(അരവിന്ദ ഹോസ്പിറ്റല്‍ കൊച്ചി) ഉദ്ഘാടനം ചെയ്തു. ജനനിബിഢമായ സ്ത്രീ പങ്കാളിത്തം കൊണ്ടും കാലികമായ വിഷയം കൊണ്ടും ഏറെ ശ്രദ്ധ നേടിയ ഈ പരിപാടി സ്ത്രീ ജനങ്ങള്‍ക്ക് പുത്തന്‍ ഉണര്‍വും ആവേശവുമാണെന്ന് അവര്‍ അഭിപ്രായപ്പെട്ടു. എന്‍ ഡബ്ല്യുഎഫ് കോട്ടയം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് സൗമി നവാസ് അധ്യക്ഷത വഹിച്ചു. വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് കോട്ടയം ജില്ലാ പ്രസിഡന്റ് റസിയ ഷഹീര്‍ 'സ്ത്രീ സുരക്ഷ കേവല മുദ്രാവാക്യമല്ല, അന്തസ്സും അഭിമാനവുമാണ് ' എന്ന മുഖ്യവിഷയം അവതരിപ്പിച്ചു.എന്‍ ഡബ്ല്യുഎഫ് കോട്ടയം ഈസ്റ്റ് ജില്ലാ സെക്രട്ടറി റഹ്മത്ത് അസീസ് സ്വാഗതം പറഞ്ഞു. എന്‍ ഡബ്ല്യുഎഫ് ജില്ലാ കമ്മിറ്റി അംഗം ബീമാ ബാസിത്ത്, കാഞ്ഞിരപ്പള്ളി ഡിവിഷന്‍ പ്രസിഡന്റ് ഷാനിബാന്‍, ഫാത്തിമ സുമയ്യ (കാം പസ് ഫ്രണ്ട് ഓഫ് ഇന്ത്യ), എന്നിവര്‍ സംസാരിച്ചു. വിവിധ മേഖലയില്‍ വ്യക്തിമുദ്ര പതിപ്പിച്ച അക്ഷര അജികുമാര്‍, നൂര്‍ജഹാന്‍, രഹനാ നാസറുദ്ദീന്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. സുമയ്യ അയ്യൂബ് ആന്റ് പാര്‍ട്ടി, മിനീഷാ സുരേന്ദ്രന്‍ എന്നിവര്‍ ചടങ്ങില്‍ ഗാനങ്ങള്‍ ആലപിച്ചു.

Tags:    

Similar News