'മാറ്റത്തിനായ് നമുക്ക് ശബ്ദിക്കാം'; അന്താരാഷ്ട്ര വനിതാ ദിനത്തില്‍ ജില്ലാ കേന്ദ്രങ്ങളില്‍ സ്ത്രീ ജ്വാല

'മാറ്റത്തിനായ് നമുക്ക് ശബ്ദിക്കാം' എന്ന പ്രമേയത്തില്‍ ജില്ലാ കേന്ദ്രങ്ങളിലാണ് സ്ത്രീ ജ്വാല സംഗമങ്ങള്‍ സംഘടിപ്പിക്കുക.

Update: 2021-03-07 08:59 GMT

കോഴിക്കോട്: അന്താരാഷ്ട്ര വനിതാ ദിനമായ മാര്‍ച്ച് എട്ടിന് നാഷനല്‍ വിമന്‍സ് ഫ്രണ്ട് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്ത്രീ ജ്വാല സംഗമങ്ങള്‍ നടത്തും. 'മാറ്റത്തിനായ് നമുക്ക് ശബ്ദിക്കാം' എന്ന പ്രമേയത്തില്‍ ജില്ലാ കേന്ദ്രങ്ങളിലാണ് സ്ത്രീ ജ്വാല സംഗമങ്ങള്‍ സംഘടിപ്പിക്കുക.


 നാഷനല്‍ വിമന്‍സ് ഫ്രണ്ട് ജില്ലാ പ്രസിഡന്റുമാര്‍ വനിതാദിന സന്ദേശം കൈമാറും. സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയരംഗത്തെ പ്രമുഖര്‍, ആക്ടിവിസ്റ്റുകള്‍ പങ്കെടുക്കും.


 തുടര്‍ന്ന് പാട്ട്, നാടകം ഉള്‍പ്പെടെ വിവിധ കലാപരിപാടികള്‍ അവതരിപ്പിക്കുമെന്ന് നാഷനല്‍ വിമന്‍സ് ഫ്രണ്ട് സംസ്ഥാന സെക്രട്ടേറിയറ്റ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

Tags:    

Similar News