നോര്‍ക്ക സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ 27 മുതല്‍ എല്ലാ കേന്ദ്രങ്ങളിലും; ജില്ലാ സെന്ററുകള്‍ 26 മുതല്‍ പ്രവര്‍ത്തിക്കും

കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ആവശ്യമായ സുരക്ഷാ മുന്‍കരുതലോടെയാവും ഓഫിസുകള്‍ പ്രവര്‍ത്തിക്കുക.

Update: 2020-05-21 12:59 GMT

തിരുവനന്തപുരം: നോര്‍ക്ക റൂട്ട്സ് കൊച്ചി, കോഴിക്കോട് മേഖലാ ഓഫിസുകളില്‍ മെയ് 27 മുതല്‍ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ പുനരാരംഭിക്കും. കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ആവശ്യമായ സുരക്ഷാ മുന്‍കരുതലോടെയാവും ഓഫിസുകള്‍ പ്രവര്‍ത്തിക്കുക. സേവനങ്ങള്‍ക്കെത്തുന്നവരും സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കണം.

തിരുവനന്തപുരം മേഖലാ ഓഫിസില്‍ 20 മുതല്‍ അറ്റസ്റ്റേഷന്‍ നടപടികള്‍ പുനരാരംഭിച്ചിട്ടുണ്ട്. നോര്‍ക്കയുടെ എല്ലാ ജില്ലാ സെന്ററുകളുടെയും പ്രവര്‍ത്തനം 26 മുതല്‍ പുനരാരംഭിക്കുമെന്ന് സിഇഒ അറിയിച്ചു. കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ആവശ്യമായ സുരക്ഷാ മുന്‍കരുതലോടെയാവും ഓഫിസുകള്‍ പ്രവര്‍ത്തിക്കുക. സേവനങ്ങള്‍ക്കെത്തുന്നവരും സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കണം. 

Tags:    

Similar News