'ന്യൂനപക്ഷ പ്രീണനം' ഭൂരിപക്ഷ സമുദായത്തെ അകറ്റിയെന്ന് സിപിഎം വയനാട് ജില്ലാ സമ്മേളന പ്രതിനിധികള്‍

Update: 2024-12-23 01:50 GMT

സുല്‍ത്താന്‍ ബത്തേരി: പാര്‍ട്ടിയുടെ അമിതമായ 'ന്യൂനപക്ഷ പ്രീണനനയം' ഭൂരിപക്ഷ സമുദായ അംഗങ്ങളെ പാര്‍ട്ടിയില്‍ നിന്ന് അകറ്റിയെന്ന് സിപിഎം വയനാട് ജില്ലാ സമ്മേളന പ്രതിനിധികള്‍. ഈ പ്രീണനനയം മറ്റു ന്യൂനപക്ഷങ്ങള്‍ പാര്‍ട്ടിയില്‍ നിന്ന് അകലാന്‍ കാരണമായെന്നും ഇതെല്ലാം വോട്ടുകുറയാന്‍ കാരണമായെന്നും ചില പ്രതിനിധികള്‍ ആരോപിച്ചതായി റിപോര്‍ട്ടുകള്‍ പറയുന്നു. ന്യൂനപക്ഷങ്ങളെയും ഭൂരിപക്ഷത്തെയും ഒരേരീതിയില്‍ കൊണ്ടുപോയില്ലെങ്കില്‍ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാവുമെന്നാണ് ഈ ചര്‍ച്ചകള്‍ക്കുള്ള മറുപടിയായി കേന്ദ്രകമ്മിറ്റി അംഗം പറഞ്ഞതത്രെ.

പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള ബ്രഹ്മഗിരി ഡെവലപ്‌മെന്റ് സൊസൈറ്റിയില്‍ പണം നിക്ഷേപിച്ചവര്‍ക്ക് പണം തിരികെ നല്‍കാത്തത് തിരിച്ചടിയായെന്നും വരുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ വിഷയം ബാധിച്ചേക്കാമെന്ന വിലയിരുത്തലുമുണ്ടായി. ജില്ലാസമ്മേളനം തിങ്കളാഴ്ച ബത്തേരിയില്‍ സമാപിക്കും.

Similar News