വര്‍ഗീയതയോട് സന്ധി ചെയ്യുന്ന സമീപനമാണ് കോണ്‍ഗ്രസിന്റേത്: എം വി ഗോവിന്ദന്‍.

Update: 2024-12-23 06:25 GMT

തിരുവനന്തപുരം: വര്‍ഗീയതയോട് സന്ധി ചെയ്യുന്ന സമീപനമാണ് കോണ്‍ഗ്രസിന്റേതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ജമാഅത്തെ ഇസ്‌ലാമിക്ക് എതിരെ പാര്‍ടി വിമര്‍ശനം ഉന്നയിച്ചാല്‍ അത് മുസ്‌ലംികള്‍ക്ക് എതിരെയുള്ള വിമര്‍ശനമാണെന്നും ആര്‍എസ്എസിനെ വിമര്‍ശിച്ചാല്‍ അത് ഹിന്ദുക്കള്‍ക്ക് എതിരായ വിമര്‍ശനമാണ് എന്ന് പറയുന്ന സമീപനമാണുള്ളത്. വര്‍ഗീയതയ്‌ക്കെതിരെ നിലകൊള്ളുന്ന പ്രസ്ഥാനമാണ് മുസ്‌ലിം ലീഗെന്നാണ് അവര്‍ പറയുന്നത്. പക്ഷേ ഇസ്‌ലാമിക രാഷ്ട്രം വേണം എന്ന വാദം ഉന്നയിക്കുന്ന ജമാഅത്തെ ഇസ്‌ലാമിയുമായി ചേര്‍ന്ന് സഖ്യകക്ഷിയായി പ്രവര്‍ത്തിക്കുകയാണ്. ന്യൂനപക്ഷ വര്‍ഗീയ വാദത്തെയും ഭൂരിപക്ഷ വര്‍ഗീയ വാദത്തെയും ഇടതുപക്ഷം ശക്തിയായി തന്നെ എതിര്‍ക്കും. ഇതിനെതിരായ ശക്തമായ നിലപാടുകള്‍ സ്വീകരിച്ചുകൊണ്ടു മാത്രമേ ഇടത് പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക് മുന്നോട്ട് പോകാനാകൂയെന്നും അദ്ദേഹം പറഞ്ഞു.

Similar News