കണ്ണൂര്‍: സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ വിജയരാഘവന്റെ പരാമര്‍ശങ്ങളെല്ലം പാര്‍ട്ടി നയത്തിന് അനുസൃതമാണെന്ന് മുതിര്‍ന്ന നേതാവ് പി കെ ശ്രീമതി. വിജയരാഘവന്‍ പാര്‍ട്ടി നയം അനുസരിച്ചുള്ള കാര്യങ്ങളാണ് പ്രസംഗത്തില്‍ പറഞ്ഞത്. തെറ്റായി ഒന്നും പറഞ്ഞിട്ടില്ല. എസ്എന്‍ഡിപി നേതാവ് വെള്ളാപ്പള്ളി നടേശന്‍ കോണ്‍ഗ്രസിനെ കുറിച്ച് പറയുന്നത് ശ്രദ്ധിക്കണം. വര്‍ഗീയവാദികളുമായി കൂട്ടു കെട്ട് ഉണ്ടാക്കിയാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. കേരളത്തില്‍ വര്‍ഗീയവാദികള്‍ തല ഉയര്‍ത്താന്‍ ശ്രമിക്കുന്നുവെന്നതിന്റെ തെളിവാണ് പാലക്കാട് വിശ്വ ഹിന്ദു പരിഷത്ത് ക്രിസ്തുമസ് ആഘോഷം തടഞ്ഞ സംഭവമെന്നും പി കെ ശ്രീമതി പറഞ്ഞു.