പ്രീമിയര്‍ ലീഗില്‍ കുതിപ്പ് തുടര്‍ന്ന് ലിവര്‍പൂള്‍; ലാ ലിഗയില്‍ റയല്‍ രണ്ടിലേക്ക്; സീരി എയില്‍ അറ്റ്‌ലാന്റ ഒന്നില്‍ തന്നെ
ലണ്ടന്‍: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ വിജയകുതിപ്പ് തുടര്‍ന്ന് ലിവര്‍പൂള്‍. കിരീട പോരില്‍ ചെമ്പടയെ വെല്ലാന്‍ ആരുമില്ലെന്ന പ്രകടനവുമായാണ് കഴിഞ്ഞ ദിവസത്തെ മല്‍സരവും അവസാനിച്ചത്. ടോട്ടന്‍ഹാമിനെ അവരുടെ ഹോം ഗ്രൗണ്ടില്‍ ചെന്ന് വീഴ്ത്തിയത് 63നാണ്. ലൂയിസ് ഡയസ്സ്, മുഹമ്മദ് സലാഹ് എന്നിവര്‍ ഇരട്ട ഗോളുകള്‍ നേടി. മാക്ക് അലിസ്റ്റര്‍, ഡൊമനിക്ക് സസോബോസലായി എന്നിവര്‍ മറ്റ് ഗോളുകളും നേടി.
മാഡിസണ്‍, കുലുസേവസ്‌കി, സോളങ്കേ എന്നിവര്‍ ടോട്ടന്‍ഹാമിന്റെ ഗോളുകള്‍ നേടി. ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ലിവര്‍പൂളിന് 39 പോയിന്റുണ്ട്. രണ്ടാം സ്ഥാനത്ത് 35 പോയിന്റുമായി ചെല്‍സിയാണുള്ളത്. 33 പോയിന്റുമായി ആഴ്‌സണല്‍ ആണ് മൂന്നാം സ്ഥാനത്ത്. കഴിഞ്ഞ ദിവസം നടന്ന മറ്റൊരു മല്‍സരത്തില്‍ ചെല്‍സിയെ എവര്‍ട്ടണ്‍ ഗോള്‍ രഹിത സമനിലയില്‍ പിടിച്ചു.
മറ്റൊരു മല്‍സരത്തില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് എഎഫ്‌സി ബേണ്‍മൗത്തിനോട് എതിരില്ലാത്ത മൂന്ന് ഗോളിന്റെ പരാജയം വഴങ്ങി. തോല്‍വിയോടെ യുനൈറ്റഡ് 13ാം സ്ഥാനത്തേക്ക് വീണു. ബേണ്‍മൗത്ത് ലീഗില്‍ അഞ്ചാം സ്ഥാനത്താണ്.
മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡ് രണ്ടാം സ്ഥാനത്തേക്ക് കുതിച്ചു. കഴിഞ്ഞ ദിവസം നടന്ന മല്‍സരത്തില്‍ സെവിയ്യയെ റയല്‍ 4-2ന് പരാജയപ്പെടുത്തി. മിന്നും ഫോമിലായിരുന്നു റയല്‍. കിലിയന്‍ എംബാപ്പെ, വാല്‍വര്‍ഡെ, റൊഡ്രിഗോ, ബ്രാഹിം ഡയസ് എന്നിവരെല്ലാം റയലിനായി സ്‌കോര്‍ ചെയ്തു. റൊഡ്രിഗോ, എഡ്വാര്‍ഡോ കാമവിംഗാ, ലൂക്കാസ് വാസ്‌കസ്, എംബാപ്പെ എന്നിവര്‍ ഗോളുകള്‍ക്ക് അസിസ്റ്റ് ഒരുക്കുകയും ചെയ്തു. ലീഗില്‍ ഒന്നാം സ്ഥാനത്ത് അത്‌ലറ്റിക്കോ മാഡ്രിഡ് ആണ്. അത്‌ലറ്റിക്കോയുമായി റയല്‍ ഒരു പോയിന്റ് മാത്രമാണ് വ്യത്യാസമുള്ളത്. ബാഴ്‌സലോണ മൂന്നാം സ്ഥാനത്തേക്ക് വീണിരുന്നു. വെള്ളിയാഴ്ച നടന്ന മല്‍സരത്തില്‍ ബാഴ്‌സയെ അത്‌ലറ്റിക്കോ മാഡ്രിഡാണ് 2-1ന് പരാജയപ്പെടുത്തിയത്. ജയത്തോടെ അത്‌ലറ്റിക്കോ ഒന്നാം സ്ഥാനത്തേക്ക് കുതിക്കുകയായിരുന്നു.
റോം: ഇറ്റാലിയന്‍ സീരി എയില്‍ അറ്റ്‌ലാന്റയ്ക്ക് മിന്നും ജയം. എമ്പോളിയ്‌ക്കെതിരേ 32ന്റെ ജയമാണ് അറ്റ്‌ലാന്റ നേടിയത്. അറ്റ്‌ലാന്റയ്ക്കായി കെറ്റെല്‍റേ ഇരട്ട ഗോള്‍ നേടി. മറ്റൊരു ഗോള്‍ ലുക്ക്മാന്റെ വകയായിരുന്നു.ലീഗില്‍ 40 പോയിന്റുമായാണ് അറ്റ്‌ലാന്റ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. 38 പോയിന്റുമായി നപ്പോളിയാണ് രണ്ടാം സ്ഥാനത്ത്. ഇന്നലെ നടന്ന മറ്റ് മല്‍സരങ്ങളില്‍ പാര്‍മയെ റോമ എതിരില്ലാത്ത അഞ്ച് ഗോളിന് വീഴ്ത്തി.
റോമയ്ക്കായി അര്‍ജന്റീനന്‍ താരം പൗളോ ഡിബാല ഇരട്ട ഗോള്‍ നേടി. യുവന്റസ് മോന്‍സയെ 21നും മറികടന്നു. ലീഗില്‍ ഇന്റര്‍മിലാന്‍ 34 പോയിന്റുമായി മൂന്നാം സ്ഥാനത്തും അത്രതന്നെ പോയിന്റുമായി ലാസിയോ നാലാം സ്ഥാനത്തുമാണ്. യുവന്റസ് ആറാം സ്ഥാനത്തും എസി മിലാന്‍ എട്ടാം സ്ഥാനത്തുമാണ്.