ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ്; കിരീടത്തോടടുത്ത് ലിവര്‍പൂള്‍; കോപ്പാ ഡെല്‍ റേയില്‍ എല്‍ ക്ലാസ്സിക്കോ ഫൈനല്‍
ആന്‍ഫീല്‍ഡ്: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ കിരീടം ഉറപ്പിക്കാന്‍ ലിവര്‍പൂളിന് വേണ്ടത് 13 പോയിന്റ് മാത്രം.കഴിഞ്ഞ ദിവസം എവര്‍ട്ടണെതിരേ നടന്ന മല്‍സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് ലിവര്‍പൂള്‍ ജയിച്ചു.നിലവില്‍ 30 മല്‍സരങ്ങളില്‍ നിന്നായി ലിവര്‍പൂളിന് 73 പോയിന്റാണുള്ളത്. രണ്ടാം സ്ഥാനത്തുള്ള ആഴ്‌സണലിന് 61 പോയിന്റാണുള്ളത്. നോട്ടിങ്ഹാം ഫോറസ്റ്റ് 57 പോയിന്റുമായി മൂന്നാം സ്ഥാനത്തും 51 പോയിന്റുമായി മാഞ്ചസ്റ്റര്‍ സിറ്റി നാലാം സ്ഥാനത്തുമാണ്. ലിവര്‍പൂളിനായി ഡീഗോ ജോട്ടാ സ്‌കോര്‍ ചെയ്തു. മറ്റൊരു മല്‍സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി ലെസ്റ്റര്‍ സിറ്റിയെ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തി.
സ്പാനിഷ് കോപ്പാ ഡെല്‍ റേ ഫൈനലില്‍ ബാഴ്‌സലോണയും റയല്‍ മാഡ്രിഡും ഏറ്റുമുട്ടും. ഇന്ന് പുലര്‍ച്ചെ നടന്ന സെമിയില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് ബാഴ്‌സ ഫൈനലില്‍ പ്രവേശിച്ചത്. റയല്‍ മാഡ്രിഡ് നേരത്തെ ഫൈനലില്‍ കടന്നിരുന്നു.