വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; യുവതി പിടിയില്‍

പൂഞ്ഞാര്‍ തെക്കേക്കര വേണാട് വീട്ടില്‍ സഖിമോള്‍ (47) ആണ് പിടിയിലായത്.

Update: 2019-04-10 16:20 GMT

കോട്ടയം: യുവാക്കള്‍ക്ക് ഗള്‍ഫില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ യുവതിയെ പോലിസ് പിടികൂടി. പൂഞ്ഞാര്‍ തെക്കേക്കര വേണാട് വീട്ടില്‍ സഖിമോള്‍ (47) ആണ് പിടിയിലായത്. പത്തനംതിട്ട സ്വദേശിയ്ക്കും സുഹൃത്തിനും ഖത്തറിലുള്ള തന്റെ കമ്പനിയില്‍ ജോലി നല്‍കാമെന്ന് പറഞ്ഞ് മൂന്നരലക്ഷത്തോളം രൂപ വാങ്ങുകയും ഗള്‍ഫിലെത്തിച്ച ശേഷം വാഗ്ദാനപ്രകാരമുള്ള ജോലിയോ പെര്‍മനന്റ് വിസയോ നല്‍കാതെ വഞ്ചിച്ചുവെന്നുമാണ് കേസ്.

യുവാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലിസ് അന്വേഷണം നടത്തുന്നുവെന്നു മനസ്സിലാക്കിയ യുവതി, പാലാ മുരിക്കുംപുഴ ഭാഗത്തെ വാടകവീട്ടില്‍നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പോലിസിന്റെ പിടിയിലാവുകയായിരുന്നു. പിങ്ക് പോലിസിന്റെ സഹായത്തോടെ പാലാ പോലിസാണ് പ്രതിയെ പിടികൂടിയത്. യുവതിക്കെതിരേ കൂടുതല്‍ പരാതി ലഭിച്ചതിനെത്തുടര്‍ന്ന് പാലാ പോലിസ് കേസില്‍ വിശദമായ അന്വേഷണം നടത്തിവരികയാണ്.   

Tags:    

Similar News