കോട്ടയം ജില്ലയില്‍ ഇന്ന് 800 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി 9.08 ശതമാനം
കോട്ടയം: ജില്ലയില്‍ 800 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. 794 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യപ്രവര്‍ത്തകനും ഉള്‍പ്പെടുന്നു.സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ ആറുപേര്‍ രോഗബാധിതരായി.
പുതുതായി 8801 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 9.08 ശതമാനമാണ്. രോഗം ബാധിച്ചവരില്‍ 326 പുരുഷന്‍മാരും 362 സ്ത്രീകളും 112 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 124 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
739 പേര്‍ രോഗമുക്തരായി. 5,042 പേരാണ് നിലവില്‍ ചികില്‍സയിലുള്ളത്. ഇതുവരെ ആകെ 2,07,623 പേര്‍ കൊവിഡ് ബാധിതരായി. 2,00,578 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 24,433 പേര്‍ ക്വാറന്റൈനില്‍ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ
കോട്ടയം 76
ആര്‍പ്പൂക്കര 40
കുമരകം 37
ഏറ്റുമാനൂര്‍ 28
ചങ്ങനാശേരി 25
അകലക്കുന്നം, പാറത്തോട് 24
തൃക്കൊടിത്താനം, പായിപ്പാട് 22
എരുമേലി, അതിരമ്പുഴ21
പാമ്പാടി, മണിമല 20
തിരുവാര്‍പ്പ് 19
കോരുത്തോട് 17
മുണ്ടക്കയം 16
ഉദയനാപുരം, നീണ്ടൂര്‍14
അയര്‍ക്കുന്നം 13
വാകത്താനം, ഈരാറ്റുപേട്ട, കരൂര്‍ 12
പാലാ, നെടുംകുന്നം, കങ്ങഴ, മറവന്തുരുത്ത് 11
വാഴപ്പള്ളി, ഉഴവൂര്‍, മണര്‍കാട് 10
കിടങ്ങൂര്‍, കുറിച്ചി, മാടപ്പള്ളി, പള്ളിക്കത്തോട്, തീക്കോയി, പനച്ചിക്കാട് 9
കടനാട് 8
വെച്ചൂര്‍, വൈക്കം, മുളക്കുളം, കൂട്ടിക്കല്‍, പൂഞ്ഞാര്‍ 7
മീനടം, കാണക്കാരി,കടുത്തുരുത്തി, കൊഴുവനാല്‍, തിടനാട്, ചെമ്പ് 6
ചിറക്കടവ്, പൂഞ്ഞാര്‍ തെക്കേക്കര, വാഴൂര്‍, വെള്ളൂര്‍, കുറവിലങ്ങാട് 5
തലയാഴം, ഞീഴൂര്‍, മുത്തോലി, കാഞ്ഞിരപ്പള്ളി, കൂരോപ്പട, ടി.വി പുരം 4
അയ്മനം, കറുകച്ചാല്‍, വെള്ളാവൂര്‍, ഭരണങ്ങാനം, എലിക്കുളം, രാമപുരം 3
വെളിയന്നൂര്‍, കല്ലറ, മീനച്ചില്‍, തലയോലപ്പറമ്പ്, വിജയപുരം, മാഞ്ഞൂര്‍, പുതുപ്പള്ളി 2
തലനാട്, കടപ്ലാമറ്റം, മരങ്ങാട്ടുപിള്ളി 1