കൂട്ടിക്കലിനു കൈത്താങ്ങേകി കോട്ടയം ജില്ലാ പഞ്ചായത്ത് ബജറ്റ്; വരവ് 119.88 കോടി, ചെലവ് 109.33 കോടി
കോട്ടയം: ഉരുള്‍പൊട്ടല്‍ തകര്‍ത്തെറിഞ്ഞ കൂട്ടിക്കല്‍ ഗ്രാമപ്പഞ്ചായത്തിനെ വീണ്ടെടുക്കാന്‍ അഞ്ചുകോടി രൂപയുടെ സമഗ്ര വികസന പദ്ധതിയുമായി കോട്ടയം ജില്ലാ പഞ്ചായത്ത് ബജറ്റ്. കൂട്ടിക്കല്‍ ദുരന്തത്തില്‍ തകര്‍ന്നടിഞ്ഞ റോഡുകളുടെ നവീകരണം, ഗ്രാമീണപാലങ്ങളുടെ വീണ്ടെടുപ്പ്, പ്രാദേശിക കുടിവെള്ള പദ്ധതികളുടെ പുനര്‍നിര്‍മാണം, പശ്ചാത്തല മേഖലയുടെ വീണ്ടെടുപ്പ് ഉള്‍പ്പെടെ സമഗ്രപദ്ധതിക്കായാണ് അഞ്ചുകോടി ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്.
119.88 കോടി രൂപ വരവും 109.33 കോടി ചെലവും വരുന്ന മിച്ചബജറ്റ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റ്റി.എസ്. ശരത് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് കൗണ്‍സില്‍ ഹാളില്‍ നടന്ന ബജറ്റ് യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി അധ്യക്ഷയായി.
ബജറ്റ് ഒറ്റനോട്ടത്തില്‍
ഹൈസ്‌കൂള്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് വളയന്‍ചിറങ്ങര, ബാലുശ്ശേരി സ്‌കൂള്‍ മാതൃകയില്‍ ലിംഗസമത്വ യൂണിഫോം നടപ്പാക്കാന്‍ 'ജെന്‍ഡര്‍ ന്യൂട്രല്‍ കോട്ടയം' പദ്ധതി 10 ലക്ഷം
ജില്ലയിലെ നദികളെ കുടിവെള്ള സ്രോതസുകളാക്കാന്‍ മാലിന്യമുക്തമാക്കുന്ന ബൃഹത് പദ്ധതി 'നദികള്‍ നമ്മുടെ കുടിവെള്ളം'. മീനച്ചിലാര്‍, മണിമലയാര്‍, മൂവാറ്റുപുഴയാര്‍ നദികളിലെയും 5000 കിലോമീറ്ററില്‍ താഴെയുള്ള തോടുകളിലെയും അനധികൃത കൈയേറ്റങ്ങള്‍ തടഞ്ഞ് ശുചിയാക്കി നീരൊഴുക്ക് സുഗമമാക്കുന്ന പദ്ധതി ഒരു കോടി
കോട്ടയം മെഡിക്കല്‍ കോളജിലെത്തുന്ന സാധാരണക്കാരായ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും തുച്ഛമായ നിരക്കില്‍ താമസസൗകര്യമൊരുക്കാന്‍ ഷെല്‍റ്റര്‍ ഹോം 'അഭയമായി കോട്ടയം'ഒരു കോടി
കുറവിലങ്ങാട് സയന്‍സ് സിറ്റിക്കു സമീപം കെ.എം. മാണി സ്മാരക വിനോദ വിശ്രമ കേന്ദ്രം'തണല്‍' രണ്ടു കോടി. കുട്ടികളുടെ വിനോദകേന്ദ്രമാകുന്ന കളിയിടങ്ങള്‍, ആധുനിക സൗകര്യങ്ങളോട് കൂടിയ താമസ സൗകര്യങ്ങള്‍, കംഫര്‍ട്ട് സ്‌റ്റേഷനുകള്‍, നൂതന കഫറ്റേരിയ തുടങ്ങി വിവിധോദ്ദേശ വിജ്ഞാന കേന്ദ്രമായി തണല്‍ പ്രവര്‍ത്തിക്കും.
ലൈഫ് ഭവന പദ്ധതി എട്ടു കോടി
കോടിമതയില്‍ ഖാദി ബോര്‍ഡിന്റെ സ്ഥലത്ത് ഖാദി ഉല്‍പ്പന്നങ്ങളുടെ വിപണനത്തിനായി ഖാദി വ്യവസായ പാര്‍ക്ക്/ടവര്‍ ഒരു കോടി
ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള സ്‌കൂളുകള്‍, ജില്ലാ ആശുപത്രികള്‍, ഫാമുകള്‍ എന്നിവിടങ്ങളില്‍ സൗരോര്‍ജ്ജ പ്ലാന്റുകള്‍ സ്ഥാപിക്കുന്ന സൂര്യകിരണം പദ്ധതി ഒരു കോടി
ശുചിത്വം, മാലിന്യസംസ്‌ക്കരണം, ജലസംരക്ഷണത്തിന് നാലു കോടി
എല്ലാ പഞ്ചായത്തുകള്‍ക്കും ആംബുലന്‍സ് ലഭ്യമാക്കാന്‍ 'അകലെയല്ല അരികിലുണ്ട് ജീവന്റെ കരുതല്‍' പദ്ധതി 50 ലക്ഷം
ഗ്രന്ഥശാല സംഘത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഗ്രന്ഥശാലകള്‍ പുതുക്കി പണിയുന്നതിനും ആധുനിക സൗകര്യം ലഭ്യമാക്കാനും പദ്ധതി 25 ലക്ഷം
അഞ്ചു താലൂക്കുകളില്‍ ആധുനിക വ്യായാമ കേന്ദ്രങ്ങള്‍ സ്ഥാപിക്കല്‍ രണ്ടു കോടി
സ്‌കൂളുകളില്‍ സൈബര്‍ സാക്ഷരത പരിപാടി 'സൈബര്‍ റെസ്‌പോണ്‍സിബിലിറ്റി പ്രോഗ്രാം' 5 ലക്ഷം
പിന്നാക്കാവസ്ഥയുള്ള ജനവിഭാഗങ്ങളുടെ വികസനത്തിന് ദാരിദ്ര്യലഘൂകരണ പരിപാടി ഒരു കോടി
ഡയാലിസിസ് കേന്ദ്രങ്ങള്‍ക്കും ഡയാലിസിസ് രോഗികള്‍ക്കും ധനസഹായം നല്‍കുന്ന സാന്ത്വന കോട്ടയം പദ്ധതിനാലു കോടി
കുട്ടികള്‍ക്ക് സുരക്ഷയൊരുക്കുന്ന ബാലസൗഹൃദ ജില്ല പദ്ധതി 5 ലക്ഷം
ജീവിത ശൈലീ രോഗ അവബോധവും ആരോഗ്യ സാക്ഷരതയും പകര്‍ന്നു നല്‍കാന്‍ 'ആയുര്‍ ആരോഗ്യമുള്ള കോട്ടയം' പദ്ധതി 10 ലക്ഷം
കരള്‍ മാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായവര്‍ക്ക് ധനസഹായം നല്‍കുന്ന 'കരളുറപ്പോടെ കോട്ടയം' പദ്ധതി 10 ലക്ഷം
കുടുബശ്രീയിലെ ഓക്‌സിലറി ഗ്രൂപ്പുകളിലെ വനിതകള്‍ക്കും ജില്ലയിലെ യുവതികള്‍ക്കും സ്വയംതൊഴില്‍ പദ്ധതികള്‍ക്കുമായി ധനസഹായം നാലു കോടി
കുട്ടികള്‍, ഭിന്നശേഷിക്കാര്‍, ഭിന്നലിംഗക്കാര്‍ എന്നിവരുടെ ഉന്നമനത്തിനായി രണ്ടു കോടി
ഒറ്റപ്പെടല്‍ അനുഭവിക്കുന്ന വയോജനങ്ങള്‍ക്ക് ആശ്വാസം പകരാന്‍ എല്ലാ പഞ്ചായത്തിലും വയോ ക്ലബ് 'വയോജനം വരദാനം പദ്ധതി' രണ്ടു കോടി
പട്ടികജാതി, പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് ഉന്നതവിദ്യാഭ്യാസത്തിന് ധനസഹായം ഒരു കോടി
പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്ക് വിദേശജോലിക്ക് ധനസഹായം50 ലക്ഷം
ജില്ലയിലെ ആരാധനാലയങ്ങളെ ഒറ്റ സര്‍ക്യൂട്ടായി വികസിപ്പിച്ച് പൈതൃക ടൂറിസം വികസന സാധ്യതകളെ ഉപയോഗപ്പെടുത്താന്‍ പില്‍ഗ്രിം ടൂറിസം സര്‍ക്യൂട്ട് പദ്ധതി 10 ലക്ഷം
പാലിയേറ്റീവ് പരിചരണം 50 ലക്ഷം
എസ്.എസ്.കെ. വിഹിതം ഒരു കോടി
അങ്കണവാടി പോഷകാഹാരം 50 ലക്ഷം
കുടുംബശ്രീ സംരംഭങ്ങള്‍ക്ക് റിവോള്‍വിംഗ് ഫണ്ട് 50 ലക്ഷം
ജില്ലാപഞ്ചായത്തിനു കീഴിലുള്ള സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യവികസനം ഏഴു കോടി
മണര്‍കാട് റീജണല്‍ പൗള്‍ട്രീഫാം അഞ്ചു കോടി
ജില്ലയിലെ വിവിധ കൃഷി ഫാമുകള്‍ അഞ്ചു കോടി
കോട്ടയം ജനറല്‍ ആശുപത്രി അഞ്ചു കോടി
ജില്ലാ ആയുര്‍വേദ ആശുപത്രി മൂന്നു കോടി
ജില്ലാ ഹോമിയോ ആശുപത്രി രണ്ടു കോടി
ക്ഷീരമൃഗസംരക്ഷണ വികസനം ഒരു കോടി
മത്സ്യകൃഷി അഞ്ചു ലക്ഷം
കയര്‍വ്യവസായം 10 ലക്ഷം
വെള്ളപ്പൊക്ക നിവാരണം 50 ലക്ഷം
എച്ച്.ഐ.വി. ബാധിതരുടെ കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ്15 ലക്ഷം
പ്രകൃതി സംരക്ഷണം മലയോര സുരക്ഷയുള്ള കോട്ടയം, സ്‌പോര്‍ട്‌സ്, യുവജനക്ഷേമം, പകര്‍ച്ചവ്യാധി നിയന്ത്രണം 20 ലക്ഷം വീതം
അഗതി ആശ്രയ പദ്ധതി 10 ലക്ഷം
സമത്വപൂര്‍ണമായ ലിംഗാധിഷ്ഠിത കാഴ്ചപ്പാടുകളില്‍ അവബോധം സൃഷ്ടിക്കാന്‍ ജെന്‍ഡര്‍ ന്യൂട്രല്‍ കോട്ടയം പദ്ധതിയുടെ ഭാഗമായി ജില്ലയിലെ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി സക്ൂളുകള്‍ കേന്ദ്രീകരിച്ച് വിപുലമായ പ്രചരണ പരിപാടികള്‍ നടത്തും.
ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ പി എസ് പുഷ്പമണി, ജെസി ഷാജന്‍, ടി എന്‍ ഗിരീഷ്‌കുമാര്‍, മഞ്ജു സുജിത്ത്, സെക്രട്ടറി ഇന്‍ ചാര്‍ജ് മേരി ജോണ്‍, ജില്ലാ പഞ്ചായത്തംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.