കോട്ടയം: തൊഴില്‍രഹിതരായ വനിതകള്‍ക്ക് അതിവേഗത്തില്‍ വ്യക്തിഗത, ഗ്രൂപ്പ് വായ്പകള്‍ നല്‍കുന്ന പദ്ധതിയിലേക്ക് കേരള സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍ അപേക്ഷ ക്ഷണിച്ചു. 18നും 55 നും മധ്യേ പ്രായമുള്ളവരാവണം. പലിശനിരക്ക് ആറ് ശതമാനം. ഉദ്യോഗസ്ഥ/വസ്തു ജാമ്യത്തിന്റെ അടിസ്ഥാനത്തില്‍ ലഭിക്കുന്ന വായ്പയുടെ തിരിച്ചടവ് കാലാവധി അഞ്ചുവര്‍ഷമാണ്.
മൈക്രോഫിനാന്‍സ് പദ്ധതിയില്‍ കുടുംബശ്രീ സിഡിഎസുകള്‍ക്ക് 33.5 ശതമാനം പലിശനിരക്കില്‍ 1.5 കോടി രൂപ വരെ വായ്പയും അനുവദിക്കും. സിഡിഎസ്സിനു കീഴിലുള്ള എസ്എച്ച്ജികള്‍ക്ക് 10 ലക്ഷം രൂപ വരെയും ഹരിതകര്‍മ്മസേന, ശുചീകരണ തൊഴിലാളി യൂനിറ്റ് എന്നിവയക്ക് ആറുലക്ഷം രൂപവരെയും വായ്പ ലഭ്യമാണ്. അപേക്ഷാഫോറം www.kswdc.org എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകള്‍ കോര്‍പറേഷന്റെ ജില്ലാ ഓഫിസില്‍ നല്‍കണം. വിശദവിവരത്തിന് ഫോണ്‍: 04812930323.