ഈരാറ്റുപേട്ടയില്‍ കാല്‍നട യാത്രക്കാരന്‍ ബൈക്കിടിച്ച് മരിച്ചു

Update: 2024-10-13 12:53 GMT

ഈരാറ്റുപേട്ട: കാല്‍നട യാത്രക്കാരന്‍ ബൈക്കിടിച്ച് മരിച്ചു. തീക്കോയി പടിക്കാമറ്റത്തില്‍ പി പി സോമന്‍ (63) ആണ് മരിച്ചത്. ശനിയാഴ്ച്ച രാത്രി ഏഴോടെ എസ്ബിഐ ബ്രാഞ്ചിന് സമീപമാണ് അപകടം. ഉടന്‍ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ഷീബ. മക്കള്‍: അഖില, അജിത്, അബിത്ത്. സംസ്‌കാരം നടത്തി.

Similar News