കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്‌പോര്‍ട്‌സ് ക്ലബ്ബുകളും സംഘടനകളും മാര്‍ച്ച് 31നകം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്യണം. ഗ്രാമപ്പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ രൂപീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടി.
സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ഘടനയില്‍ ചാരിറ്റബിള്‍ സൊസൈറ്റിസ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്നവയാണ് രജിസ്‌ട്രേഷന്‍ നടത്തേണ്ടത്. നിലവിലെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, സ്‌പോര്‍ട്‌സ് ചട്ടം 62 പ്രകാരമുള്ള ഫോറം എച്ച്, 500 രൂപ ഫീസ് എന്നിവ സഹിതം നിശ്ചിത തീയതിക്കകം രജിസ്‌ട്രേഷന്‍ നടത്തണമെന്ന് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0481 2563825, 9446918348.