അനുമതിയില്ലാതെ സംഘടനകള്‍ രൂപീകരിച്ചാല്‍ നടപടി; നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും കെപിസിസിയുടെ മുന്നറിയിപ്പ്

Update: 2021-10-07 17:37 GMT

തിരുവനന്തപുരം: അനുമതിയില്ലാതെ സംഘടനകള്‍ രൂപീകരിച്ചാല്‍ നടപടിയുണ്ടാവുമെന്ന് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും കെപിസിസിയുടെ മുന്നറിയിപ്പ്. കോണ്‍ഗ്രസ് പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്ന രീതിയില്‍ ചില നേതാക്കളും പ്രവര്‍ത്തകരും പല പേരുകളില്‍ സംഘടനകളുണ്ടാക്കി പ്രവര്‍ത്തിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

കെപിസിസിയുടെ രേഖാമൂലമുള്ള അനുമതിയില്ലാതെ ഇത്തരം സംഘടനകള്‍ രൂപീകരിക്കുകയോ അവയില്‍ പ്രവര്‍ത്തിക്കുകയോ ചെയ്യുന്നത് സമാന്തരപ്രവര്‍ത്തനമായി കണക്കാക്കും. അത്തരം ആളുകളെ പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനങ്ങളില്‍നിന്നും നീക്കം ചെയ്യുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി അറിയിച്ചു.

Tags:    

Similar News